കാസർകോട് ∙ മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ലയിൽ. മഴ കൂടുതൽ ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ വടക്കൻ മലബാറിലെ മലയോര മേഖലകൾ പോലുമില്ല. മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ കഴിഞ്ഞ ദിവസങ്ങളിലും തകർത്തു പെയ്യുമ്പോൾ കാർമേഘങ്ങളുടെ താഴെ കനത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മാർച്ച് മുതൽ മേയ് വരെയുള്ള വേനൽ മഴ അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് കാസർകോട് ജില്ലയിൽ. മഴ കൂടുതൽ ലഭിച്ച പ്രദേശങ്ങളുടെ പട്ടികയിൽ വടക്കൻ മലബാറിലെ മലയോര മേഖലകൾ പോലുമില്ല. മധ്യ – തെക്കൻ ജില്ലകളിൽ വേനൽ മഴ കഴിഞ്ഞ ദിവസങ്ങളിലും തകർത്തു പെയ്യുമ്പോൾ കാർമേഘങ്ങളുടെ താഴെ കനത്ത ചൂടിൽ വെന്തുരുകുകയായിരുന്നു വടക്കൻ മലബാർ. കാസർകോട് ശരാശരി 263.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വേനലിൽ ലഭിച്ചത് 76 മില്ലിമീറ്റർ മാത്രം. സാധാരണ ലഭിക്കേണ്ട മഴയുടെ 29 % മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇപ്പോഴും ജില്ലയിലെ പല മേഖലകളിലും കുടിവെള്ള പ്രശ്നം തുടരുന്നുണ്ട്. കണ്ണൂർ ജില്ലയിൽ 117.2 മില്ലിമീറ്റർ മാത്രവുമാണു ലഭിച്ചത്. 

വേനൽ മഴ കേരളത്തിൽ ഇത്തവണ 34% കുറവ്

ADVERTISEMENT

പത്തനംതിട്ടയിൽ മാത്രമാണ് വേനൽമഴ ഇത്തവണ സാധാരണ തോതിൽ ലഭിച്ചത്. 3 ജില്ലകളിൽ മഴയുടെ അളവ് 60 ശതമാനത്തിലേറെ കുറഞ്ഞു. സംസ്ഥാന തലത്തിൽ 359.1 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് 236.4 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 34 % കുറവ്. പത്തനംതിട്ട ജില്ലയിൽ മഴയുടെ അളവിൽ 6 % വർധനയുണ്ട്. കാസർകോട് 71 %, മലപ്പുറം 61 %, കോഴിക്കോട് 60 %, കണ്ണൂർ 55 % , തൃശൂർ 55 % എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ മഴക്കുറവ്. 558.4 മില്ലിമീറ്റർ മഴ ലഭിച്ച പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ, കോട്ടയത്ത് 343.7 മില്ലിമീറ്ററും.

ഈ മാസം 10 വര ശുദ്ധജല വിതരണം

ADVERTISEMENT

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഈ മാസം 10 വരെ ശുദ്ധജലവിതരണം നടത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ കെ. ഇമ്പശേഖർ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് തനത് / വികസന ഫണ്ടിൽ നിന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ  ശുദ്ധജല വിതരണത്തിന് കലക്ടർ അനുമതി നൽകിയത്. നേരത്തേ മേയ് 31 വരെയായിരുന്നു ശുദ്ധജല വിതരണത്തിന് അനുമതി നൽകിയിരുന്നത്.