തൃക്കരിപ്പൂർ ∙ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായ തൃക്കരിപ്പൂർ വടക്കെക്കൊവ്വൽ – കാപ്പിൽ റോഡിൽ താമസിക്കുന്ന പെരിങ്ങോം മുസ്തഫ (76) അന്തരിച്ചു. ദേശീയ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും കണ്ണൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായ തൃക്കരിപ്പൂർ വടക്കെക്കൊവ്വൽ – കാപ്പിൽ റോഡിൽ താമസിക്കുന്ന പെരിങ്ങോം മുസ്തഫ (76) അന്തരിച്ചു. ദേശീയ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കൗൺസിലർ, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. പൊന്നമ്പാറ സർവീസ് സഹകരണ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റും കെഎസ്ആർടിസി ഉപദേശകസമിതി അംഗവുമായിരുന്നു. കലാസാംസ്കാരിക പ്രവർത്തകനും മുൻകാല നാടകസംവിധായകനുമാണ്. പെരിങ്ങോം ജനത കലാസമിതിക്കു രൂപം നൽകി. കബറടക്കം നടത്തി. ഭാര്യ: ടി.പി.ആയിഷാബി. മക്കൾ: ടി.പി.ശിഹാബുദ്ദീൻ, ഇഫ്തിഖറുദ്ദീൻ, നിസാമുദ്ദീൻ, സഫീറുദ്ദീൻ, മുഹമ്മദ് ഫായിസ്. മരുമക്കൾ: റൈഹാനത്ത്, സഫീന (ഉദിനൂർ), നസീറ, സഫീന (ചന്തേര), നാഷിദ. സഹോദരങ്ങൾ: ഹംസ, മഹമൂദ്, ഇബ്രാഹിം, അബ്ദുല്ല.

നഷ്ടമായത് ആദർശ രാഷ്ട്രീയത്തിന്റെ വക്താവിനെ

ADVERTISEMENT

തൃക്കരിപ്പൂർ ∙ അധികാരം മത്തുപിടിപ്പിക്കാത്ത, ആദർശ രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന മുസ്‌ലിം ലീഗ് നേതാവ് പെരിങ്ങോം മുസ്തഫയുടെ മരണംലീഗിനും ജനാധിപത്യ ചേരിക്കും കനത്ത നഷ്ടമായി. മുസ്‌ലിം ലീഗിലെ പിളർപ്പിൽ അഖിലേന്ത്യാ മുസ്‌ലിം ലീഗിനൊപ്പം നിൽക്കുകയും യൂത്ത് ലീഗിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാകുകയും ചെയ്ത മുസ്തഫ, മാതൃസംഘടനയിൽ തിരിച്ചെത്തിയ ശേഷം ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചു. പെരിങ്ങോത്തുനിന്നു പതിറ്റാണ്ട് മുൻപ് തൃക്കരിപ്പൂരിൽ വീടുവച്ചു താമസം തുടങ്ങി. മരണം വരെയും പേരിനൊപ്പം നാടിനെ കൊണ്ടുനടന്ന് നാടിനെയും നാട്ടാരെയും ഒപ്പംനിർത്തി. രാഷ്ട്രീയത്തിൽ സി.കെ.പി.ചെറിയ മമ്മുക്കേയി ആയിരുന്നു ആദ്യകാല നേതാവ്.

എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ടി.ഐ.മധുസൂദനൻ എംഎൽഎ, ടി.വി.രാജേഷ്, എം.സി.ഖമറുദ്ദീൻ, സി.കൃഷ്ണൻ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ കല്ലായ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല, കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ കെ.ഷബീന, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, തളിപ്പറമ്പ് നഗരസഭാധ്യക്ഷ മുർഷിദ കൊങ്ങായി, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇഖ്ബാൽ, എം.നാരായണൻ കുട്ടി, കരീം ചന്തേര, വി.കെ.പി.ഹമീദലി തുടങ്ങി അനേകം നേതാക്കളും പ്രവർത്തകരും വടക്കെക്കൊവ്വൽ–കാപ്പിൽ റോഡിലെ വീട്ടിലെത്തി അന്തിമോചാരം അർപ്പിച്ചു. അനുശോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹിമാൻ കല്ലായ്, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എ.ജി.സി.ബഷീർ, അബ്ദുൽ കരീം ചേലേരി, കെ.ടി.സഹദുല്ല, സത്താർ വടക്കുമ്പാട്, എം.ടി.പി.കരീം, പി.വി.കണ്ണൻ, എം.വി.സുകുമാരൻ, കെ.കുഞ്ഞിരാമൻ, എം.ഗംഗാധരൻ, ഇ.വി.ദാമോദരൻ, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.