കാസർകോട് ∙ കേളുഗുഡ്ഡെയിൽ റേഷനരി സൂക്ഷിച്ച സപ്ലൈകോ ഗോഡൗണിൽ നിന്നു വീടുകളിൽ പറന്നെത്തിയ പ്രാണികളുടെ(കുത്തൻ) കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ ഏതാനും പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭ അംഗത്തിന്റെ മകളായ 2ാം ക്ലാസ് വിദ്യാർഥിനിയുടെ കൈ, കഴുത്ത് ഉൾപ്പെടെ ദേഹമാസകലം കടിയേറ്റ് ചൊറിച്ചിൽ അനുഭവപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ കേളുഗുഡ്ഡെയിൽ റേഷനരി സൂക്ഷിച്ച സപ്ലൈകോ ഗോഡൗണിൽ നിന്നു വീടുകളിൽ പറന്നെത്തിയ പ്രാണികളുടെ(കുത്തൻ) കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ ഏതാനും പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നഗരസഭ അംഗത്തിന്റെ മകളായ 2ാം ക്ലാസ് വിദ്യാർഥിനിയുടെ കൈ, കഴുത്ത് ഉൾപ്പെടെ ദേഹമാസകലം കടിയേറ്റ് ചൊറിച്ചിൽ അനുഭവപ്പെട്ടു. ചുവന്ന പാടുണ്ട്. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിക്ക് മരുന്ന് നൽകി. കുത്തൻ ശല്യം കൊണ്ട് വീട്ടുകാർക്ക് രാത്രി ഉറങ്ങാൻ കഴിയാത്ത സ്ഥിതി തുടരുന്നുണ്ട്. നഗരസഭ പൊതുജനാരോഗ്യ വിഭാഗം അധികൃതർ സ്ഥലം പരിശോധിച്ചു.

കാസർകോട് കേളുഗുഡ്‌ഡെയിൽ സപ്ലൈകോ ഗോഡൗണിൽ റേഷൻ ധാന്യങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രാണി

തങ്ങൾക്കു ഇതിൽ ഒന്നും ചെയ്യാനില്ല എന്ന നിലപാടിലാണ് അവർ. ജനറൽ ആശുപത്രി സൂപ്രണ്ടിനും സപ്ലൈകോ അധികൃതർക്കും അവർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് നഗരസഭയിലെ മാലിന്യങ്ങൾ മണ്ണിട്ടു മൂടിയിരുന്ന ട്രഞ്ച് ഗ്രൗണ്ട് സമീപമുള്ള കെട്ടിടത്തിലാണ് റേഷനരി സൂക്ഷിച്ചിട്ടുള്ളത്. ലോഡ് ഇറക്കിയ ശേഷവും ഇവിടെ നിന്ന് അരി റേഷൻ കടകളിലേക്കു കൊണ്ടു പോയാലും ഗോഡൗണും പരിസരവും വൃത്തിയാക്കുന്നതിൽ അധികൃതർ കാണിക്കുന്ന ഉദാസീനതയാണ് ഇത്തരം കുത്തനുകളുടെ ശല്യത്തിന് ഇടയാക്കുന്നതെന്ന് നഗരസഭ അംഗം ജി.അശ്വനി ആരോപിച്ചു. കുത്തൻ ശല്യം കൊണ്ട് കുട്ടികളെ ഉൾപ്പെടെ മാറ്റിത്താമസിപ്പിക്കേണ്ട അവസ്ഥയാണുളളതെന്ന് അവർ പറഞ്ഞു. കുട്ടികളും വയോധികരും ഉൾപ്പെടെ ഈ പ്രാണി ശല്യത്തിനു മുന്നിൽ മുട്ടു മടക്കേണ്ടി വരുന്നു. 

ADVERTISEMENT

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സപ്ലൈകോ, ജനറൽ ആശുപത്രി അധികൃതർ എന്നിവരെ വിവരം അറിയിച്ചതായി സ്ഥലം സന്ദർശിച്ച നഗരസഭാ പൊതു ജനാരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ കണക്കിലെടുത്ത് രൂക്ഷമായ കീടനാശിനി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. നാട്ടുകാർ ആരോഗ്യമന്ത്രിക്കു നൽകിയ പരാതി തനിക്കു കിട്ടിയിട്ടില്ലെന്നും സ്ഥിതി അന്വേഷിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർക്കു നിർദേശം നൽകുമെന്നും ഡിഎംഒ പറഞ്ഞു.

കേളുഗുഡ്ഡെയിലെ പ്രാണി ശല്യം പരിഹാര നടപടികൾ തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്നു വെക്ടർ കൺട്രോൾ യൂണിറ്റ് അധികൃതർ പറഞ്ഞു. താലൂക്ക് സപ്ലൈ ഓഫിസർ കെ.വി.ദിനേശൻ ഗോഡൗൺ പരിശോധിച്ചു പരിഹാര നടപടികൾ ആരാഞ്ഞു. മലയാള മനോരമ വാ‍ർത്ത കണ്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗങ്ങൾ സ്ഥിതിഗതി ചോദിച്ചറി‍ഞ്ഞു. കാസർകോട് ഗവ.കോളജ് സുവോളജി വിഭാഗം അസി.പ്രഫസർ ഡോ.കെ.അബ്ദു‍ൽ ജലീൽ, ലാബ് അസിസ്റ്റന്റ് എ.രമേശൻ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ഗോഡൗൺ സന്ദർശിച്ചു പ്രാണിയെക്കുറിച്ചു പഠനം നടത്തി. 

ADVERTISEMENT

കുത്തൻ ശല്യം; ഗോഡൗൺ അടച്ചിടും

ഈ മാസത്തെ റേഷൻ ധാന്യം 2 ദിവസത്തിനകം കടകളിൽ വിതരണത്തിനു നൽകിയ ശേഷം പ്രാണികളെ ഒഴിപ്പിക്കൽ നടപടിക്കായി ഗോഡൗൺ അടച്ചിടുമെന്ന് അധികൃതർ പറഞ്ഞു. ദിവസങ്ങൾ കഴി‍ഞ്ഞു മാത്രമേ പുതിയ സ്റ്റോക്ക് എടുക്കുകയുള്ളൂ. ഗോഡൗണിൽ നിന്നുള്ള ആട്ട വിതരണത്തിൽ റേഷൻ കട ഉടമകൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അധികൃതർ നിർദേശേം നൽകിയിട്ടുണ്ട്. ചാക്ക് തുറക്കുന്നതിനിടെ അകത്ത് പ്രാണി കൂടാൻ ഇടയുള്ളതാണ് കാരണം. കവറിൽ നിന്നു പുറത്തേക്കു പൊടി വീഴുന്നതാണെങ്കിൽ അത് വിതരണത്തിനു നൽകരുതെന്നും പകരം വേറെ ആട്ട നൽകുമെന്നുമാണ് അറിയിപ്പ്.