കാഞ്ഞങ്ങാട് ∙ മകനെ തേടിയുള്ള ഒരമ്മയുടെ അലച്ചിലിനു മാസങ്ങളായി പരിഹാരമായില്ല. ഒടുവിൽ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ അവർ കാഞ്ഞങ്ങാട് നഗരത്തിലുമെത്തി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ പൂണ്ടി വില്ലേജിലെ അളമേലാണു മകൻ കാസർകോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയത്. അളമേലിന്റെയും കണ്ണന്റെയും മകനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ മകനെ തേടിയുള്ള ഒരമ്മയുടെ അലച്ചിലിനു മാസങ്ങളായി പരിഹാരമായില്ല. ഒടുവിൽ മകനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ അവർ കാഞ്ഞങ്ങാട് നഗരത്തിലുമെത്തി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ പൂണ്ടി വില്ലേജിലെ അളമേലാണു മകൻ കാസർകോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് എത്തിയത്. അളമേലിന്റെയും കണ്ണന്റെയും മകനായ വീരപ്പൻ(33) നാലു മാസം മുൻപാണു ജോലിക്കെന്നു പറഞ്ഞു നാടുവിട്ടത്. 

കാണാതായ വീരപ്പൻ.

കാഴ്ചക്കുറവുള്ള വീരപ്പൻ ബെംഗളൂരുവിൽ ജോലി കിട്ടിയെന്നു പറഞ്ഞാണു വീട് വിട്ടത്. പിന്നീട് വീരപ്പനെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടുമ്പോൾ സ്വിച്ച് ഓഫ്. മകൻ തിരിച്ചു വരുമെന്നു കരുതി ഒരുമാസം കാത്തിരുന്നു. എന്നിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെ പൊലീസിൽ പരാതി നൽകി. പൊലീസിന്റെ ഭാഗത്തുനിന്നു നടപടിയില്ലാതെ വന്നതോടെ അളമേൽ തന്നെ മകനെ തേടിയിറങ്ങി. മകൻ ജോലിക്കു ബെംഗളൂരുവിലേക്കു പോകുന്നുവെന്നു പറഞ്ഞതിനാൽ ആദ്യം ബെംഗളൂരുവിലെത്തി. അവിടെ ദിവസങ്ങളോളം മകനെ തേടി നടന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലും ഏറെ അലഞ്ഞു. 

ADVERTISEMENT

ഒടുവിൽ നാട്ടുകാരാനായ ഒരാൾ വീരപ്പനെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ കണ്ടുവെന്ന് അളമേലിനെ വിളിച്ചു പറഞ്ഞു. ഇയാളുടെ ഫോണിൽ മകനെ തന്നോടു സംസാരിച്ചെന്നും അളമേൽ പറയുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ അളമേൽ കാഞ്ഞങ്ങാട്ടെത്തി. മകനെ തേടി അലയുന്ന അമ്മയെ കണ്ട നന്മമരം പ്രവർത്തകൻ വിനു വേലാശ്വരം വിവരം മറ്റുള്ളവരെ അറിയിച്ചു. അളമേലിന്റെ സങ്കടം കണ്ട നന്മമരം പ്രവർത്തകർ ഹൊസ്ദുർഗ് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ നടപടി  സ്വീകരിച്ചു.

സാമൂഹിക മാധ്യമത്തിലും വിവിധ ഗ്രൂപ്പുകളും വീരപ്പന്റെ പടം പ്രചരിപ്പിച്ചു. വീരപ്പന്റെ ഫോൺ നമ്പർ ഉപയോഗിച്ചു ലൊക്കേഷൻ കണ്ടെത്താനും ശ്രമം തുടങ്ങി. അധികം വൈകാതെ വീരപ്പനെ കാണാനാകുമെന്ന പ്രതീക്ഷയിൽ കാഞ്ഞങ്ങാട് തങ്ങുകയാണ് അളമേൽ. ഫോട്ടോയിൽ കാണുന്ന വീരപ്പനെ തിരിച്ചറിഞ്ഞാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും ഹൊസ്ദുർഗ് പൊലീസ് അറിയിച്ചു. ഫോൺ: 9497980921.