നീലേശ്വരം ∙ ന്യൂഡൽഹിയിൽ നടക്കുന്ന എൻസിസി റിപ്പബ്ലിക് ക്യാംപിൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളിലെ കെഡറ്റുകളുടെ വഴികാട്ടിയായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.നന്ദകിഷോർ. വിദേശ കെഡറ്റുകളുടെ സ്പോൺസർ കെഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ ന്യൂഡൽഹിയിൽ നടക്കുന്ന എൻസിസി റിപ്പബ്ലിക് ക്യാംപിൽ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദേശ രാജ്യങ്ങളിലെ കെഡറ്റുകളുടെ വഴികാട്ടിയായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.നന്ദകിഷോർ. വിദേശ കെഡറ്റുകളുടെ സ്പോൺസർ കെഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട 10 പേരിൽ കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിനു കീഴിൽ നിന്നുമുള്ള ഏക സീനിയർ സിവിഷൻ കെഡറ്റായ നന്ദകിഷോർ റിപ്പബ്ലിക് ഡേ ക്യാംപ് പൂർത്തിയാക്കി ഫൈബ്രുവരി 4നു നാട്ടിൽ തിരിച്ചെത്തും.

മധ്യപ്രദേശിൽ ജോലി ചെയ്യുന്ന കുണ്ടംകുഴി സ്വദേശിയായ എം.നാരായണന്റെയും എൻ.പ്രീതയുടേയും മകനായ നന്ദകിഷോർ രണ്ടാം വർഷ ബിഎസ്‌സി ഫിസിക്സ് വിദ്യാർഥിയാണ്. ക്യാംപിൽനിന്ന് ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്  എന്നിവരെ സന്ദർശിക്കുന്നതിനും നന്ദകിഷോറിന് അവസരം ലഭിച്ചിരുന്നു. നന്ദകിഷോറിനെ 32 കേരള ബറ്റാലിയൻ, പയ്യന്നൂർ കമാൻഡിങ് ഓഫിസർ കേണൽ സി.സജീന്ദ്രൻ, നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി, അസോഷ്യേറ്റ് എൻസിസി ഓഫിസർ ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത് എന്നിവർ അഭിനന്ദിച്ചു.