കാസർകോട്∙ കേരളത്തിലെ ഇടതു–വലതുമുന്നണികളെ ചവിട്ടി പുറത്താക്കണമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കേരളത്തിൽ ഇരുമുന്നണി നേതാക്കളും പരസ്പരം പോരാടിച്ചാലും അതിർത്തി കടന്നാൽ ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ കേരളത്തിലെ ഇടതു–വലതുമുന്നണികളെ ചവിട്ടി പുറത്താക്കണമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കേരളത്തിൽ ഇരുമുന്നണി നേതാക്കളും പരസ്പരം പോരാടിച്ചാലും അതിർത്തി കടന്നാൽ  ഒരുമിച്ചാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കേരളം മുതൽ കാശ്മീർ വരെ രാമനവമി ആഘോഷം നടക്കുകയാണ്. 

ആരൊക്കെയാണോ രാമനെ തിരസ്‌കരിച്ചത്, അയോധ്യ രാമ ജൻമഭൂമി ക്ഷേത്രനിർമാണത്തെ എതിർത്തത് അവരൊക്കെ നിഷ്കാസനം ചെയ്യപ്പെടുമെന്നതിൽ സംശയമില്ലെന്നും ഏവർക്കും നീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജെപി നയമെന്നും രാജ്നാഥ് സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിലെ വിജയവും പരാജയവുമല്ല ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അന്തസ്സായ ജീവിതം നയിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നതാണ് മോദിയുടെ ഗ്യാരന്റിയെന്നും  അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അധ്യക്ഷത വഹിച്ചു.