കാലാവസ്ഥ ∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്. ഇന്നത്തെ പരിപാടി ∙നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം: വായന വെളിച്ചം, ഉദ്‌ഘാടനം ഉച്ചയ്ക്ക് 2 3 മണ്ഡലങ്ങളിൽ ഇന്നത്തെ ഹോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙കനത്ത ചൂട് തുടരുന്നതിനാൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്.

ഇന്നത്തെ പരിപാടി
∙നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം: വായന വെളിച്ചം, ഉദ്‌ഘാടനം  ഉച്ചയ്ക്ക് 2

ADVERTISEMENT

3 മണ്ഡലങ്ങളിൽ  ഇന്നത്തെ  ഹോം വോട്ടിങ് മാറ്റി
കാസർകോട്∙ മഞ്ചേശ്വരം, കാസർകോട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഇന്നു നിശ്ചയിച്ചിരുന്ന ഹോം വോട്ടിങ് ‌നാളത്തേക്കു മാറ്റിയതായി വരണാധികാരി കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. മൈക്രോ പ്ലാനിൽ മാറ്റമുണ്ടാകില്ല. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി മണ്ഡലങ്ങളിൽ മുൻ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം ഇന്നുൾപ്പടെ ഹോം വോട്ടിങ് നടക്കും.

മുഖ്യമന്ത്രി ഇന്ന്‌  ജില്ലയിൽ
കാസർകോട്‌∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട്‌ ലോക്‌സഭാ മണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ്‌ റാലികളിൽ പങ്കെടുക്കും. രാവിലെ 10ന്‌ പാലക്കുന്നിലും പകൽ 3.30ന്‌ തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂൾ മിനി സ്‌റ്റേഡിയത്തിലും വൈകിട്ട്‌ 5ന്‌ പയ്യന്നൂർ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിലും റാലി ഉദ്‌ഘാടനം ചെയ്യും.

ADVERTISEMENT

‘നമസ്കാരം ക്രമീകരിക്കണം’
കാസർകോട് ∙  തിരഞ്ഞെടുപ്പ് ദിവസമായ 26ന് വെള്ളിയാഴ്ച വരുന്ന സാഹചര്യത്തിൽ വിശ്വാസികളായ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും ജുമുഅ നഷ്ടപ്പെടാതിരിക്കാൻ അടുത്തടുത്തുള്ള ജുമാഅത്ത് പള്ളികളിലെ ജുമുഅ നമസ്കാരം വിവിധ സമയങ്ങളിലായി ക്രമീകരിക്കാൻ മഹല്ല് കമ്മിറ്റികൾ തയാറാവണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വാസികൾക്ക് ജുമുഅ നമസ്കാരം നഷ്ടപ്പെടാത്ത രൂപത്തിൽ പരിസര പ്രദേശങ്ങളിലുള്ള മഹല്ല് ഭാരവാഹികൾ വ്യത്യസ്ത സമയങ്ങളിലായി ജുമുഅ നമസ്കാര സമയം ക്രമീകരിച്ചാൽ വിശ്വാസികൾക്ക് ജുമുഅയും സമ്മതിദാന അവകാശവും നിർവഹിക്കാനാകും. ഇന്ത്യൻ ഭരണഘടന ഇപ്പോഴുള്ള രീതിയിൽ സംരക്ഷിക്കപ്പെടണമെന്നും ആഗ്രഹിക്കുന്ന മുഴുവൻ വിശ്വാസികളും തങ്ങളുടെ വിലപ്പെട്ട സമ്മതിദാനാവകാശം നിർബന്ധമായും രേഖപ്പെടുത്തണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യു.എം.അബ്ദുറഹ്മാൻ മൗലവി, സെക്രട്ടറി മഹമൂദ് ചെങ്കള, ട്രഷറർ കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, വർക്കിങ് പ്രസിഡന്റ് കല്ലട്ര അബ്ബാസ് ഹാജി, വർക്കിങ് സെക്രട്ടറി എ.പി.പി.കുഞ്ഞഹമ്മദ് ഹാജി ചന്തേര എന്നിവർ അഭ്യർഥിച്ചു.

അവശ്യ സർവീസ്  പോസ്റ്റൽ വോട്ട്  ഇന്ന് ആരംഭിക്കും
കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ അവശ്യ സർവീസ് വോട്ടർമാർക്കുള്ള (എവിഇഎസ്) പോസ്റ്റൽ വോട്ടിങ് ഇന്ന് ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ സജ്ജമാക്കുന്ന പോസ്റ്റൽ വോട്ടിങ് സെന്ററുകളിൽ നേരത്തെ അപേക്ഷ സമർപ്പിച്ചവർക്ക് വോട്ട് ചെയ്യാം. 

ADVERTISEMENT

കബഡി  ടൂർണമെന്റ് 
കുറ്റിക്കോൽ  ∙ ഗ്രാൻമ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ കാഞ്ഞനടുക്കം പത്താം വാർഷികത്തോട് അനുബന്ധിച്ചു ഏപ്രിൽ 28 ന് സീനിയർ കബഡി ടൂർണമെന്റ് കാഞ്ഞനടുക്കത്ത് നടത്തും.