കാസർകോട് ∙ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമാക്കി. വോട്ട് രേഖപ്പെടുത്തുന്നത് ഒഴികെയുള്ള കാര്യങ്ങൾ ചിത്രീകരിക്കും. ‌കള്ളവോട്ടടക്കമുള്ള തടയാനാണു നടപടി.കലക്ടറേറ്റ് കോംപൗണ്ടിലെ എൽഎസ്ജിഡി ഓഫിസിലാണ് നിരീക്ഷണ ക്രമീകരണങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം സജ്ജമാക്കി. വോട്ട് രേഖപ്പെടുത്തുന്നത് ഒഴികെയുള്ള കാര്യങ്ങൾ ചിത്രീകരിക്കും. ‌കള്ളവോട്ടടക്കമുള്ള തടയാനാണു നടപടി. കലക്ടറേറ്റ് കോംപൗണ്ടിലെ എൽഎസ്ജിഡി ഓഫിസിലാണ് നിരീക്ഷണ ക്രമീകരണങ്ങൾ. കൺട്രോൾ റൂമിൽ 43 ഇഞ്ച് വലുപ്പമുള്ള 14 സ്ക്രീനുകളും 90 ലാപ്ടോപ്പുകളും സജ്ജമാക്കി.  വെബ്കാസ്റ്റിങ് തടസ്സപ്പെടുന്നില്ല എന്നുറപ്പാക്കാൻ 90 ഉദ്യോഗസ്ഥരുണ്ടാകും. ഒരാൾ 16 ബൂത്തുകൾ നിരീക്ഷിക്കണം.

ശബ്ദം ഉൾപ്പെടെ റെക്കോർഡ് ചെയ്യുന്ന ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ദൃശ്യങ്ങൾ സെർവറിൽ റെക്കോർഡ് ചെയ്യപ്പെടും. ഓഫാക്കാൻ ആകാത്ത വിധം സീൽ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും ദ്യശ്യങ്ങൾ സുരക്ഷിതമായിരിക്കും. പ്രശ്‌ന സാധ്യതാ ബൂത്തുകളിൽ അകത്തും പുറത്തും ക്യാമറകളുണ്ട്. ഇതിനു പുറമേ ‌സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ലയിങ് സ്‌ക്വാഡുകളും 360 ഡിഗ്രി കറങ്ങുന്ന വൈഫൈ ക്യാമറയുടെ സംവിധാനത്തോടെ 24 മണിക്കൂറും ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്.