കാസർകോട്∙തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനു മണ്ഡലത്തിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നുവെങ്കിലും മണ്ഡലത്തിലെ പലയിടങ്ങളിലും ക്യാമറകൾ സ്ഥാപിച്ചില്ലെന്നു പരാതി. വെബ് കാസ്റ്റിങ്ങിന്റെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്റ്റിക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനു  മണ്ഡലത്തിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അവകാശപ്പെട്ടിരുന്നുവെങ്കിലും  മണ്ഡലത്തിലെ പലയിടങ്ങളിലും ക്യാമറകൾ സ്ഥാപിച്ചില്ലെന്നു പരാതി. വെബ് കാസ്റ്റിങ്ങിന്റെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സ്റ്റിക്കർ പതിച്ചു എന്നല്ലാതെ മഞ്ചേശ്വരം മണ്ഡലത്തിലെ മിക്കയിടങ്ങളിലും ക്യാമറകളില്ല.

കുമ്പള ഹോളിഫാമിലി സ്കൂളിലെ 150,151, മംഗൽപാടി എൽപി സ്കൂളിലെ 91 മുതൽ 94 വരെയുള്ള ബൂത്തുകളിലും വെബ് ക്യാമറകൾ സ്ഥാപിച്ചില്ലെന്ന് വോട്ടർമാർ പരാതിപ്പെട്ടു. എന്നാൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന സ്റ്റിക്കർ പതിച്ചിട്ടുണ്ട്. മംഗൽപാടി സ്കൂളിലെ ഒരു ബൂത്ത് പ്രശ്നബാധിത ബൂത്ത് ആയിട്ടും ഇവിടെയും ക്യാമറ സ്ഥാപിച്ചില്ല. മണ്ഡലത്തിലെ പലയിടങ്ങളിലും ക്യാമറകൾ ഉണ്ടായില്ലെന്നു വോട്ടർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരാതിപ്പെട്ടു.

ADVERTISEMENT

ബഡാജെ ഗവ.എൽപി സ്കൂളിലുള്ള 18,19 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സ്ഥാപിച്ചിരുന്നുവെങ്കിലും കാസർകോട് വിദ്യാനഗറിലെ നിരീക്ഷണ ക്യാമറ യൂണിറ്റിൽ പതിയുന്നത് മറ്റൊരു ബൂത്തിലെ ദൃശ്യം. രാവിലെ മുതൽ  പ്രവർത്തന രഹിതമായ 19നമ്പർ ബൂത്തിലെ ക്യാമറ പ്രവർത്തനം തുടങ്ങിയത് ഒരു മണിയോടെയാണ്.

ഇതേ സ്കൂളിലെ നമ്പർ 18 ബൂത്തിൽ സ്ഥാപിച്ച ക്യാമറയിൽ പതിയുന്ന ദൃശ്യം മറ്റൊരു ബൂത്തിന്റേതായിരുന്നു. ഇതേക്കുറിച്ച് ബന്ധപ്പെട്ട ജീവനക്കാർ ഓഫിസർമാരെ അറിയിച്ചിരുന്നുവെങ്കിലും പരിഹാരമായില്ല. നിരീക്ഷണ ക്യാമറ യൂണിറ്റിലെ കംപ്യൂട്ടറിൽ ഇതേ ബൂത്തിലെ നമ്പറുകളും മറ്റു വിവരങ്ങളും പതിയുന്നുവെങ്കിലും ദൃശ്യം മറ്റൊരു ബൂത്തിന്റേതാണ്. അതിനാൽ ഇവിടെ സ്ഥാപിച്ച ക്യാമറ ഉപയോഗശൂന്യമായി.