കാസർകോട്∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 7.10ന് പടന്നക്കാട് എസ്എൻ.എയുപി സ്കൂളിലെ 170ാം നമ്പർ ബൂത്തി‍ൽ ഭാര്യ സുധാകുമാരിക്കൊപ്പം വോട്ട് ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയായിരുന്നതിനാൽ കൊല്ലത്ത് വോട്ട് ചെയ്തിരുന്നില്ല. ഇക്കുറി രാജ്മോഹൻ ഉണ്ണിത്താനും ഭാര്യയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 7.10ന് പടന്നക്കാട് എസ്എൻ.എയുപി സ്കൂളിലെ 170ാം നമ്പർ ബൂത്തി‍ൽ ഭാര്യ സുധാകുമാരിക്കൊപ്പം വോട്ട് ചെയ്തു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയായിരുന്നതിനാൽ കൊല്ലത്ത് വോട്ട് ചെയ്തിരുന്നില്ല. ഇക്കുറി രാജ്മോഹൻ ഉണ്ണിത്താനും ഭാര്യയും കാസർകോട് ലോക്സഭ മണ്ഡലത്തിലെ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ മുഴക്കോം ജിയുപി സ്കൂളിലെ 35 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി എം.എൽ.അശ്വിനി മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ വോർക്കാടി പഞ്ചായത്തി‍ൽ കൊടലമൊഗറു ശ്രീവാണി വിജയ എയുപി സ്കൂളിലെ 43 ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ഈ ബൂത്തിൽ രേഖപ്പെടുത്തിയ ആദ്യ വോട്ടായിരുന്നു അശ്വനിയുടേത്. 

1. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അണങ്കൂർ മുൻസിപ്പൽ എൽപി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം. 2. കാസർകോട് കോളിയടുക്കം ജിയുപിഎസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇ.ചന്ദ്രശേഖരൻ എംഎൽഎ. 3. നെല്ലിക്കുന്ന് ജിവിഎച്ച്എസ്എസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ

ഇ.ചന്ദ്രശേഖരൻ എംഎൽഎ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലും സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അണങ്കൂർ എൽപി സ്‌കൂളിലെ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. എം.രാജഗോപാലൻ എംഎൽഎ കയ്യൂർ ജി.വി.എച്ച്.എസ് സ്‌കൂളിലും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ നെല്ലിക്കുന്ന് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും എ.കെ.എം.അഷ്‌റഫ് എംഎൽഎ ജിഎൽപിഎസ് ബഡാജെ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. 

1. കാസർകോട് പാർലമെന്റ് മണ്ഡലം വരണാധികാരിയായ കലക്ടർ കെ. ഇമ്പശേഖർ നായന്മാർമൂല തൻ ബിഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂൾ 102ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം. 2. എ.കെ.എം.അഷ്റഫ് എംഎൽഎ മഞ്ചേശ്വരം ബഡാജെ ഗവ.എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം. 3. കയ്യൂർ ജിവിഎച്ച്എസിൽ വോട്ട് രേഖപ്പെടുത്താനെത്തിയ എം.രാജഗോപാലൻ എംഎൽഎ
ADVERTISEMENT

കാസർകോട് പാർലമെന്റ് മണ്ഡലം വരണാധികാരിയായ കലക്ടർ കെ.ഇമ്പശേഖർ നായന്മാർമൂല തൻ ബിഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂൾ 102 നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.