തൃക്കരിപ്പൂർ ∙ കൊടും ചൂടും പോളിങ് നടപടികളിലെ മെല്ലെപ്പോക്കും യന്ത്രത്തകരാറും സമ്മതിദായകരെ വലച്ചെങ്കിലും ജില്ലയുടെ തെക്കൻ മേഖലയിൽ മികച്ച പോളിങ് നടന്നു. പല പോളിങ് സ്റ്റേഷനുകളിലും തുടക്കത്തിൽ നടപടികൾ വളരെ മന്ദഗതിയിലായിരുന്നു. തൃക്കരിപ്പൂർ മൈത്താണി ജിഎൽപി സ്കൂളിലെ 168, 169 ബൂത്തുകളിൽ സിപിഎം കള്ളവോട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ കൊടും ചൂടും പോളിങ് നടപടികളിലെ മെല്ലെപ്പോക്കും യന്ത്രത്തകരാറും സമ്മതിദായകരെ വലച്ചെങ്കിലും ജില്ലയുടെ തെക്കൻ മേഖലയിൽ മികച്ച പോളിങ് നടന്നു. പല പോളിങ് സ്റ്റേഷനുകളിലും തുടക്കത്തിൽ നടപടികൾ വളരെ മന്ദഗതിയിലായിരുന്നു. തൃക്കരിപ്പൂർ മൈത്താണി ജിഎൽപി സ്കൂളിലെ 168, 169 ബൂത്തുകളിൽ സിപിഎം കള്ളവോട്ട് നടത്തിയെന്നു യുഡിഎഫ് ആരോപിച്ചു. എന്നാൽ ഇതു വ്യാജ പ്രചാരണമെന്നു എൽഡിഎഫ് പറഞ്ഞു. കടുത്ത ചൂടും വെയിലിനെ പ്രതിരോധിക്കാൻ സംവിധാനം ഇല്ലാത്തതും സമ്മതിദായകരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. 

പോളിങ് കേന്ദ്രങ്ങളിൽ പന്തലും മറ്റും ഒരുക്കിയെങ്കിലും വോട്ടിങ് മന്ദഗതിയിലായതിനെ തുടർന്നു വോട്ടർമാരുടെ നിര കൊടുംവെയിലിലേക്കു നീണ്ടു. വരിനിന്നവരിൽ പലർക്കും ക്ഷീണം ബാധിച്ചു. സന്നദ്ധ സംഘടനകളുടെ ജലവിതരണം ആശ്വാസം പകർന്നു. അതേസമയം വോട്ടെടുപ്പിന്റെ ആവേശം ഉൾക്കൊണ്ട് മുച്ചക്രത്തിലും മറ്റുമായി പോളിങ് കേന്ദ്രങ്ങളിൽ എത്തിയവരും അനവധിയുണ്ടായി. മന്ദഗതിയിലായ ബൂത്തുകളിൽ പലയിടത്തും 6 മണി കഴിഞ്ഞും പോളിങ് നടന്നു.