പുങ്ങംചാൽ ∙ ഇരുപതോളം കുടുംബങ്ങൾ എട്ട് വർഷത്തിലധികമായി ഉപയോഗിക്കുന്ന പുങ്ങംചാൽ കോൽ റോഡരികിൽ സ്വകാര്യ വ്യക്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒന്നരമീറ്റർ ആഴത്തിൽ ഉണ്ടാക്കിയ കാന മൂടാത്തത് നാട്ടുകാർക്ക് ദുരിതമായി. വാഹന അപകടങ്ങളും പതിവായി. കഴിഞ്ഞ വർഷം സ്കൂൾ ബസും അപകടത്തിൽപ്പെട്ടിരുന്നു. കിടപ്പ് രോഗികളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുങ്ങംചാൽ ∙ ഇരുപതോളം കുടുംബങ്ങൾ എട്ട് വർഷത്തിലധികമായി ഉപയോഗിക്കുന്ന പുങ്ങംചാൽ കോൽ റോഡരികിൽ സ്വകാര്യ വ്യക്തി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഒന്നരമീറ്റർ ആഴത്തിൽ ഉണ്ടാക്കിയ കാന മൂടാത്തത് നാട്ടുകാർക്ക് ദുരിതമായി. വാഹന അപകടങ്ങളും പതിവായി. കഴിഞ്ഞ വർഷം സ്കൂൾ ബസും അപകടത്തിൽപ്പെട്ടിരുന്നു. കിടപ്പ് രോഗികളെ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാനും പറ്റാത്ത അവസ്ഥയാണ്.

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പൊലീസിനും, തഹസിൽദാർക്കും പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. പിന്നീട് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ തെക്കേൽ മോഹനൻ കഴിഞ്ഞ വർഷം വെള്ളരിക്കുണ്ടിൽ നടത്തിയ സർക്കാരിന്റെ കരുതലും താങ്ങും അദാലത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനു നേരിട്ടുനൽകിയ പരാതിയെ തുടർന്ന് 15 ദിവസത്തിനുള്ളിൽ റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ADVERTISEMENT

എന്നിട്ടും ഫലമുണ്ടായില്ല. രണ്ട് വർഷമായിട്ടും ഉത്തരവാദിത്തപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് 15 കുടുംബങ്ങളിലെ 49 പേർ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു പ്രതിഷേധിച്ചു. റോഡിന്റെ കാര്യത്തിൽ ഞങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും ഇതെ പല്ലവി തുടർന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബഹിഷ്കരിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.