മൊഗ്രാൽ ∙ കടലിൽ മത്സ്യ സമ്പത്തിന്റെ കുറവ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക്. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യസമ്പത്ത് കുറയാനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇതര സംസ്ഥാന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗ്രാൽ ∙ കടലിൽ മത്സ്യ സമ്പത്തിന്റെ കുറവ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക്. കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യസമ്പത്ത് കുറയാനിടയാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇതര സംസ്ഥാന ബോട്ടുകൾക്കെതിരെ ഫിഷറീസ് വകുപ്പ് അധികൃതർ കർശന നടപടി സ്വീകരിക്കുമ്പോഴും കടലിൽ മീൻ ഇല്ലാത്തതിന്റെ കാരണം ചോദ്യചിഹ്നമായി അവശേഷിക്കുന്നു.  കഴിഞ്ഞ 3 മാസത്തിനിടയിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട ഒട്ടേറെ ബോട്ടുകളാണ് അധികൃതർ പിടികൂടി പിഴ ഈടാക്കിയത്. നിയമം ലംഘിച്ചുള്ള മീൻപിടിത്തത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞവർഷം നവംബറിൽ മത്സ്യത്തൊഴിലാളികൾ നീലേശ്വരം അഴിമുഖം ഉപരോധിച്ചിരുന്നു.

ഇതിനു ശേഷമാണ് അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കിയത്. നിരോധിത വലകൾ ഉപയോഗിച്ചും തീരത്തിനോടു ചേർന്നും ബോട്ടുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിനാലാണു പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ കിട്ടാതെ പോകുന്നതെന്നാണ് പരാതി. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ‌‌മേയ് ‌കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. പിന്നെ കടലിൽ പോകാനാവാതെ വരും. ഒപ്പം ട്രോളിങ് നിരോധനവും. എല്ലാംകൊണ്ടും കഴിഞ്ഞ ഒരു വർഷമായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നു തൊഴിലാളികൾ പറയുന്നു.  പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മീൻ ലഭ്യതയില്ലാത്തതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന പഴകിയ മീനുകളാണ് ഐസുകൾ ചേർത്തും പൊടികൾ ചേർത്തും മാർക്കറ്റുകളിൽ എത്തുന്നത്.