കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ,

കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ബിആർഡിസി പദ്ധതിയിൽ നിന്നുള്ള ജലവിതരണം താളം തെറ്റുന്നു. പെരിയാട്ടടുക്കം ബങ്ങാട് ഉള്ള പമ്പിങ് കേന്ദ്രത്തിൽനിന്നാണ് 3 പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. ഇവിടെ 100 എച്ച്പിയുടെ 3 മോട്ടറുകൾ ആണ് ഉള്ളത്. ഇതിൽ രണ്ടും കേടായതോടെ ആണ് ജലവിതരണം താളം തെറ്റിയത്. ഉദുമ, പള്ളിക്കര, അജാനൂർ, കാഞ്ഞങ്ങാട് നഗരസഭയിൽ പതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് പദ്ധതി വഴി ശുദ്ധജലം ലഭിക്കുന്നത്. മോട്ടറുകൾ കേടായതോടെ കൃത്യമായി ശുദ്ധജലവിതരണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ബിആർഡിസിയുടെ പദ്ധതിയാണ് വർഷങ്ങൾക്ക് മുൻപ് ജല അതോറിറ്റിക്ക് കൈമാറിയത്.

3 മോട്ടറുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. ഇതിൽ 2 മോട്ടറുകൾ മുഴുവൻ സമയം പ്രവർത്തിപ്പിച്ചാണ് ശുദ്ധജലവിതരണം സുഗമമായി നടത്തുന്നത്. രണ്ടു മോട്ടറുകളിൽ ഏതെങ്കിലും കേടാൽ മാത്രമാണ് മൂന്നാമത്തെ മോട്ടർ പ്രവർത്തിപ്പിക്കുന്നത്. ഇതിൽ സ്റ്റാൻഡ് ബൈ മോട്ടർ മാസങ്ങൾക്ക് മുൻപേ കേടായി. ഇത് നന്നാക്കാനായി അഴിച്ചിട്ടിരിക്കുകയാണ്. മറ്റു രണ്ടു മോട്ടറുകളിൽ ഒന്ന് ഏപ്രിൽ 25ന് കേടായി. ഇതുവരെ ഇതു നന്നാക്കിയിട്ടില്ല. നിലവിൽ ഒരു മോട്ടർ ഉപയോഗിച്ചാണ് ഇപ്പോൾ വെള്ളം പമ്പു ചെയ്യുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഈ മോട്ടറും കേടായാൽ പിന്നെ ജലവിതരണം പൂർണമായി നിലയ്ക്കും. ഇത് വലിയ ശുദ്ധജലപ്രശ്നത്തിന് കാരണമാകും.

ADVERTISEMENT

ശുദ്ധജലക്ഷാമം രൂക്ഷമായ പഞ്ചായത്തുകളിലേക്ക് ടാങ്കറിൽ വെള്ളം കൊണ്ടു പോകുന്നതും ഇവിടെ നിന്നാണ്. പുല്ലൂർ-പെരിയ, പള്ളിക്കര, അജാനൂർ പഞ്ചായത്തുകളിലേക്കും കാഞ്ഞങ്ങാട് നഗരസഭയിലേക്കും ഇവിടെ നിന്നാണ് വെള്ളം ടാങ്കറിൽ കൊണ്ടു പോകുന്നത്. 25 വർഷം പഴക്കമുള്ള പദ്ധതിയാണിത്. പദ്ധതി നടപ്പിലായ ശേഷം ഇതുവരെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം പുഴയിൽ വെള്ളം കുറവായതിനാൽ ജലവിതരണം പ്രതിസന്ധിയായിരുന്നു. എന്നാൽ ഈ വർഷം പുഴയിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും പമ്പിങ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മോട്ടറുകൾ വേഗത്തിൽ നന്നാക്കി പമ്പിങ് പഴയനിലയിലേക്ക് ആയാൽ മാത്രമേ ജലവിതരണം സുഗമമാകൂ.

ബാവിക്കരയിൽ ഒരു ദിവസം പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് 11 ദശലക്ഷം ലീറ്ററിൽ നിന്ന് 4–5 ദശലക്ഷം ലീറ്ററിലേക്കു താഴ്ന്നുകാസർകോട് ∙ കനത്ത ചൂട് തുടരുന്നതിനിടെ ജലവിതരണത്തിൽ ജില്ലയിൽ പല ഭാഗത്തും അപാകതകൾ. വെള്ളം ഉള്ളപ്പോൾ ആവശ്യത്തിനു കൊടുക്കാൻ കഴിയാത്ത അവസ്ഥയിലാണു ജല അതോറിറ്റി. ആവശ്യമായ വോൾട്ടേജ് കിട്ടാത്തതും ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും ആണ് കാരണം.പയസ്വിനിപ്പുഴ ബാവിക്കര ജലസംഭരണിയിൽ നിന്നു കാസർകോട് നഗരസഭയിലും സമീപ പഞ്ചായത്തുകളിലും  ഒരു മാസത്തേക്കു ആവശ്യത്തിനു നൽകാൻ വെള്ളം ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും കാരണം തുടർച്ചയായി പമ്പിങ് നടക്കുന്നില്ല.

ADVERTISEMENT

24 മണിക്കൂറും തുടർച്ചയായി പമ്പിങ് നടക്കണം ഉയർന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ എല്ലാ ഭാഗത്തേക്കും വെള്ളം എത്താൻ. ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ട്രീറ്റ്മെന്റ് പ്ലാന്റ് മുഖേന ലൈനിൽ വിതരണം. വൈദ്യുതി ലോഡ് കുറയ്ക്കാൻ എന്ന പേരിൽ ജല അതോറിറ്റി ഉപയോക്താക്കൾക്കു നൽകുന്ന വെള്ളം വിതരണത്തിൽ ആണ് ഇത് ആദ്യം നടപ്പിലാക്കുന്നതെന്നു പരാതി ഉണ്ട്. 55 ദശലക്ഷം ലീറ്റർ വെള്ളം ദിവസം നൽകാൻ ശേഷിയുള്ളതാണ് ബാവിക്കര ജലസംഭരണി. നേരത്തെ പതിവു ദിവസങ്ങളിൽ 11 ദശലക്ഷം ലീറ്റർ വെള്ളം നൽകിയിരുന്നത് ഇപ്പോൾ 4 മുതൽ 5 ദശലക്ഷം ലീറ്റർ വെള്ളം ആണ് പമ്പ് ചെയ്യുന്നത്. അത് തന്നെ വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ കാരണം പമ്പിങ് മുടക്കത്തിൽ മുടങ്ങുന്നു. തളങ്കര പോലുള്ള പ്രദേശങ്ങളിൽ ഇത് കാരണം വെള്ളം എത്തുന്നില്ലെന്ന പരാതി ഉണ്ട്. വേനൽക്കാലത്ത് തീരെ വെള്ളം കിട്ടാത്ത കാലം ആയിരുന്നു കഴിഞ്ഞ 3 വർഷം മുൻപ് വരെ. 

കാസർകോട് ഇതേ പദ്ധതിയിൽ നിന്നു തന്നെ 1992ൽ വിതരണ ലൈനിൽ ദിവസവും വെള്ളം എത്തിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ 32 വർഷമായിട്ടും അത് നടപ്പിലായില്ല. ആവശ്യത്തിനു വെള്ളം ഉള്ളപ്പോഴും ജനം പരക്കം പായുന്നു ഒരു തുള്ളി വെള്ളം കിട്ടാൻ. കാസർകോട് നഗരസഭ, മുളിയാർ, ചെങ്കള, മധൂർ, മൊഗ്രാൽ പുത്തൂർ, ചെമ്മനാട് പഞ്ചായത്ത് ഭാഗങ്ങളിലാണ് പയസ്വിനി ബാവിക്കര സംഭരണിയിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നത്. 350 എച്ച്പിയുടെ 3 മോട്ടർ ഉണ്ട് ഇവിടെ. 2 എണ്ണം പതിവായി പമ്പ് ചെയ്യുന്നതും 1 സ്റ്റാൻഡ് ബൈയും. ഇപ്പോൾ 1 മോട്ടർ ആണ് പമ്പ് ചെയ്യുന്നത്. അതു തന്നെ പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതി ആണ് ഇപ്പോൾ എന്നു പറയുന്നു.

ADVERTISEMENT

∙ വൈദ്യുതി മുടങ്ങിയത് കാരണം പമ്പിങ് മുടക്കം ഇങ്ങനെ : ഏപ്രിൽ 24 രാവിലെ 7.25 മുതൽ 7.35 വരെ, 2 മുതൽ 2.10 വരെ, ഏപ്രിൽ 26 രാവിലെ 1.35 മുതൽ 1.40 വരെ, 8.30 മുതൽ 8.50 വരെ, 12 മുതൽ 12.30 വരെ, 12.50 മുതൽ 1.20 വരെ, 3.05 മുതൽ 3.20 വരെ,4.25 മുതൽ  5 വരെ, 5.15 മുതൽ 6 വരെ ( 26 ന് ആകെ 3 മണിക്കൂർ മുടക്കം), 27 ന് 9 മുതൽ 9.15 വരെ, 11 മുതൽ 2 വരെ വോൾട്ടേജ് കമ്മി ( ആകെ 3.15 മണിക്കൂർ), 28 ന് രാത്രി 9.45 മുതൽ  പുലർച്ചെ 1.30 വരെ വോൾട്ടേജ് കമ്മി( ആകെ 3.45 മണിക്കൂർ), 29 ന് രാവിലെ 7.50 മുതൽ 8.15 വരെ ,8.25 മുതൽ 9.15 വരെ, 8.20 മുതൽ 9 വരെ, വോൾട്ടേജ് കമ്മി 9.45 മുതൽ 11.30 വരെ, 30 ന് ഫീഡർ തകരാർ രാത്രി 11.30 മുതൽ രാവിലെ 11.15 വരെ, 30 ന് 12.50  മുതൽ 1 മണി, 1.15 മുതൽ 2.05 വരെ, 7.05 മുതൽ 7.45 വരെ, 8.20 മുതൽ 8.40 വരെ, വോൾട്ടേജ് കമ്മി 9.45 മുതൽ മേയ് 1 രാവിലെ 4.30 വരെ, വൈദ്യുതി മുടക്കം വൈകിട്ട് 4.30 മുതൽ 5.40 വരെ, വോൾട്ടേജ് കമ്മി 5.40 മുതൽ 7.30 വരെ, 9.40 മുതൽ 12 വരെ, മേയ് 2 ന് വോൾട്ടേജ് കമ്മി 12 മുതൽ 1.45 വരെ, 6.50 മുതൽ8.20 വരെ.
∙ പയസ്വിനിപ്പുഴയിൽ ബാവിക്കര ജല സംഭരണി കിണറിലെ വെള്ളം നില :2.81 മീറ്റർ. തടയണ ലവൽ