മൊഗ്രാൽ ∙ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചു അനധികൃത മണൽക്കടത്തിനെതിരെ നടപടിയുമായി പൊലീസ്. മൊഗ്രാ‍ൽ കെകെ പുറത്താണ് അനധികൃതമായി മണൽക്കടത്തുന്നത്. രാത്രി കണ്ടൽക്കാടുകൾ നശിപ്പിച്ച് മണൽക്കടത്തൽ വ്യാപകമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്.കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിൽ പുലർച്ചെയെത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗ്രാൽ ∙ പുഴയോരത്തെ കണ്ടൽക്കാടുകൾ നശിപ്പിച്ചു അനധികൃത മണൽക്കടത്തിനെതിരെ നടപടിയുമായി പൊലീസ്. മൊഗ്രാ‍ൽ കെകെ പുറത്താണ് അനധികൃതമായി മണൽക്കടത്തുന്നത്. രാത്രി കണ്ടൽക്കാടുകൾ നശിപ്പിച്ച് മണൽക്കടത്തൽ വ്യാപകമായതോടെയാണ് പൊലീസ് നടപടിയുമായി രംഗത്തിറങ്ങിയത്. കുമ്പള എസ്ഐ വിപിന്റെ നേതൃത്വത്തിൽ പുലർച്ചെയെത്തിയ പൊലീസ് ഇത്തരം കടവുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തു. കൂട്ടിയിട്ടിരുന്ന മണൽ പുഴയിലേക്ക് തള്ളിക്കളഞ്ഞു.

എന്നാൽ, കടത്തുകാരെ പിടികൂടാനായില്ല.  കെകെ പുറം പ്രദേശത്ത് ഒട്ടേറെ തവണ പൊലീസെത്തി മണൽ കടത്തിന് ഉപയോഗിക്കുന്ന തോണികൾ തകർക്കുകയും, കടവ് നശിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ മുന്നറിയിപ്പു വകവയ്ക്കാതെയാണു വീണ്ടും മണൽ കടത്ത് സജീവമായത്. ഇവിടെ കണ്ടൽക്കാടുകൾ നശിപ്പിച്ചു കടവ് നിർമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 

ADVERTISEMENT

മണൽ കടത്തുകാരെക്കുറിച്ചു പൊലീസിനു പ്രദേശവാസികളിൽനിന്നു സൂചനകൾ ലഭിച്ചിട്ടുണ്ട്. കണ്ടൽക്കാടുകൾ നശിപ്പിച്ചതിനാൽ മണൽക്കടത്തിനു സ്ഥലം നൽകിയ സ്ഥലം ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.