മാംഗോഫെസ്റ്റിന്ഇന്നുതുടക്കം നിലേശ്വരം∙ പടന്നക്കാട് കാർഷിക കോളജിൽ വിദ്യാർഥി യുണിയൻ സംഘടിപ്പിക്കുന്ന മാംഗോ ഫെസ്റ്റിന് ഇന്ന് തുടക്കം. മധുരം 2024 എന്ന പേരിലാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എക്സൈസിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് മയക്കു മരുന്ന് വേണ്ട, മാമ്പഴം ആവട്ടെ ലഹരി എന്ന സന്ദേശമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാംഗോ ഫെസ്റ്റിന് ഇന്നുതുടക്കം
നിലേശ്വരം∙ പടന്നക്കാട് കാർഷിക കോളജിൽ വിദ്യാർഥി യുണിയൻ സംഘടിപ്പിക്കുന്ന മാംഗോ ഫെസ്റ്റിന് ഇന്ന് തുടക്കം. മധുരം 2024 എന്ന പേരിലാണ് ഇത്തവണ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. എക്സൈസിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് മയക്കു മരുന്ന് വേണ്ട, മാമ്പഴം ആവട്ടെ ലഹരി എന്ന സന്ദേശമാണ് ഫെസ്റ്റ് വഴി നൽകുന്നതെന്ന് സംഘാടകരായ ഡോ.സുദർശന റാവു, ഡോ.കെ.എം ശ്രീകുമാർ, ഡോ.പി.കെ സജീഷ്, ഡോ.എം.കെ വിനീത, സി.അഭിജിത്ത്, അഹല്യ സജീവ്, ആർ.എൽ അനൂപ് എന്നിവർ പറഞ്ഞു.

കാർഷിക കോളജിൽ നിന്ന് വിളവെടുത്ത മാമ്പഴങ്ങൾ കൂടാതെ സർവകലാശാലയുടെ തോട്ടത്തിൽ നിന്നു കർഷകരിൽ നിന്നും നേരിട്ട് കൊണ്ട് വരുന്ന മാമ്പഴങ്ങളും പ്രദർശന നഗരിയിൽ വിൽപനയ്ക്ക് ഉണ്ടാകും. ഇന്ന് വൈകിട്ട് മൂന്നിന് നിർമിതി കേന്ദ്ര ജനറൽ മാനേജർ ഇ.പി രാജ്മോഹൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

മാമ്പഴങ്ങളിൽ ഏറെ പേര് കേട്ട അൽഫോൻസ, ബംഗനപ്പള്ളി, ബൻഗ്ലോര,നീലം, ചക്കര കുട്ടി, കാലപ്പെട്ടി, മൽഗോവ, മുണ്ടപ്പ, കാർഷിക കോളജിന്റെ മുഖ്യ ഇനമായ ലുടുവ, ഫിറാങ്കി എന്നിവയും വിൽപനയ്ക്കായി പ്രദർശന നഗരിയിൽ ഉണ്ടാകും. ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്
നീലേശ്വരം∙ കേന്ദ്രീയ വിദ്യാലയത്തിലെ 2024-25 അധ്യയന വർഷത്തെ ഒന്നാം ക്ലാസ്സിലേക്ക് എസ്‍സി വിഭാഗത്തിൽ ഒരു  സീറ്റും എസ്ടി വിഭാഗത്തിൽ രണ്ടും ബാലവാടിക മൂന്നി‍ൽ എസ്‍ടി വിഭാഗത്തിൽ 2 സീറ്റുകളിലും ഒഴിവുണ്ട്.  അപേക്ഷാ ഫോമുകൾ വിദ്യാലയ വെബ്സൈറ്റിലും (www.nileshwar.kvs.ac.in) വിദ്യാലയത്തിൽ നിന്നും 15 വരെ ലഭ്യമാണ്. 

ADVERTISEMENT

അർഹതയുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ ഓഫ്‌ലൈനായി 15ന് വൈകിട്ട് 4ന് മുമ്പ് വിദ്യാലയത്തിൽ സമർപ്പിക്കണം. ബാലവാടിക -3 പ്രവേശനത്തിന് കഴിഞ്ഞ മാർച്ച് 31ന്  അഞ്ചിനും ആറിനും ഇടയിലും  ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറിനും എട്ടിനും ഇടയിലുമായിരിക്കണം. ഫോൺ: 04672288333.