അധ്യാപക ഒഴിവ്: നീലേശ്വരം∙കിനാനൂർ - കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബോട്ടണി, ഹിസ്റ്ററി, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ

അധ്യാപക ഒഴിവ്: നീലേശ്വരം∙കിനാനൂർ - കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബോട്ടണി, ഹിസ്റ്ററി, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്: നീലേശ്വരം∙കിനാനൂർ - കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബോട്ടണി, ഹിസ്റ്ററി, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്:
നീലേശ്വരം∙ കിനാനൂർ - കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലിഷ്, ബോട്ടണി, ഹിസ്റ്ററി, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിന്ദി, സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർ കോഴിക്കോട് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവരും അതത് വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും നേടിയവരും ആയിരിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കും. അപേക്ഷ 17ന് 3നു മുൻപ് ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. 9188900217.
ഉദുമ∙ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ താൽക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹിസ്റ്ററി, ഇംഗ്ലിഷ്, കൊമേഴ്സ്, ആന്ത്രപ്പോളജി, മലയാളം, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ 17ന് 3നു മുൻപ് നേരിട്ടോ റജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണം. 9188900216.
എളേരിത്തട്ട്∙ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലിഷ്, ജേണലിസം, ഫിസിക്സ്, ഗണിതം, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവ്. 13ന് 3ന് അകം eknmgovtcollege@yahoo.com എന്ന ഇ–മെയിൽ വിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയയ്ക്കണം. 0467–2245833.
നീലേശ്വരം∙പടന്നക്കാട് നെഹ്റു കോളജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, ഹിന്ദി, ഇംഗ്ലിഷ്, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 25 ന് വൈകിട്ട് 5ന് മുൻപ് അപേക്ഷ സമർപ്പിക്കണം. കുടുതൽ വിവരങ്ങൾ കോളജിന്റെ വൈബ്സൈറ്റിൽ ലഭ്യമാണ്.

കൂടിക്കാഴ്ച 10ന്
കാഞ്ഞങ്ങാട്∙ അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ക്ലാർക്ക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 10ന് 11ന് നടക്കും.

ADVERTISEMENT

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ഒഴിവ്
കാഞ്ഞങ്ങാട്∙ കേന്ദ്രീയ വിദ്യാലയത്തിൽ ബാലവാടിക–3 ൽ എസ്‌സി വിഭാഗത്തിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. അപേക്ഷ വിദ്യാലയ ഓഫിസിൽ നിന്ന് നേരിട്ടോ, സ്കൂൾ വെബ്സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. 2024 മാർച്ച് 31ന് 5 വയസ്സ് പൂർത്തിയായ കുട്ടികളുടെ മാതാപിതാക്കൾ 15ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 04672208666, വെബ്സൈറ്റ്: https://kanhagad.kvs.ac.in.

ഓൺലൈൻ റജിസ്ട്രേഷൻ
കാസർകോട്∙എൽബിഎസ് എൻജിനീയറിങ് കോളജിൽ എൻആർഐ ക്വോട്ട പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ നടത്തുന്നു. ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലാണു പ്രവേശനം. അവസാന തീയതി 14. 9895983656. www.lbseel.ac.in

അപേക്ഷ ക്ഷണിച്ചു
കാസർകോട്
∙എച്ച്എഎൽ എയർക്രാഫ്റ്റ് ടെക്‌നീഷൻ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ സൈനികക്ഷേമ ഓഫിസിൽ 13ന് 2ന് അകം ലഭിക്കണം. 04994–256860.
കാസർകോട് ∙ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ കണ്ണൂർ സെന്ററിൽ 3 വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ ഡിഗ്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9995004269. 

സമയപരിധി നീട്ടി
കാസർകോട്∙കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ 2023 വർഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി. 0467–2206737.

ADVERTISEMENT

സ്പെഷൽ കോഴ്സ് പരിശീലനം 20 മുതൽ
ഉദുമ∙ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 13 മുതൽ 17 വരെ നടത്താൻ തീരുമാനിച്ചിരുന്ന സ്പെഷൽ കോഴ്സ് പരിശീലനം 20 മുതൽ 24 വരെ നടത്തും. ബേക്കറി ആൻഡ് കൺഫക്‌ഷണറി, കാനിങ് ആൻ‍ഡ് ഫുഡ് പ്രിസർവേഷൻ എന്നീ വിഷയങ്ങളിൽ 5 ദിവസത്തെ കോഴ്സിന്റെ ഫീസ് 6000 രൂപ. 0467–2236347.

ഔദ്യോഗിക ഭാഷാ സമിതി യോഗം 15ന്
കാസർകോട്∙ഔദ്യോഗിക ഭാഷാ സമിതി യോഗം 15ന് 11നു കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരും. എഡിഎം അധ്യക്ഷത വഹിക്കും.

തെങ്ങിൻ തൈ വിതരണം 
ചെറുവത്തൂർ∙പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഉൽപാദിപ്പിച്ച സങ്കരയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. ഒരു റേഷൻ കാർഡിന് 10 വീതം തെങ്ങിൻ തൈകൾ ലഭിക്കും. അപേക്ഷകർക്ക് 15 മുതൽ 25 വരെ ബുക്ക് ചെയ്യാം. കൂടുതൽ തെങ്ങിൻ തൈകൾ (പരമാവധി 50 എണ്ണം വരെ) ആവശ്യമുള്ളവർ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ബുക്കിങ് സമയത്ത് അറിയിക്കണം. ജൂൺ ആദ്യവാരം മുതൽ തൈകളുടെ വിതരണം തുടങ്ങും. 0467–2260632.

വാർഷിക ആഘോഷവും പുരസ്കാര സമർപ്പണവും
കാഞ്ഞങ്ങാട്∙കൊടവലം മോഹനം ഗുരു സന്നിധി വാർഷികാഘോഷവും പുരസ്കാരദാനവും നാളെ മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ നടക്കും. രാവിലെ 9ന് പഞ്ചരത്ന കീർത്തനം. 10ന് ഭാവയാമി രഘുരാമം. 3.30ന് സാംസ്കാരിക സദസ്സിൽ മൃദംഗ വിദ്വാൻ കോഴിക്കോട് എൻ.ഹരിക്ക് പുരസ്കാരം നൽകും. തുടർന്ന് ഡോ. കശ്യപ് ആർ.മഹേഷിന്റെ സംഗീത കച്ചേരിയും നടക്കും.

ADVERTISEMENT

ജില്ലാതല ക്വിസ് മത്സരം ഇന്ന്
കാഞ്ഞങ്ങാട് ∙ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ കേന്ദ്രത്തിന്റെ സാമൂഹിക തല പ്രവർത്തനത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ ജില്ലാതല ക്വിസ് മത്സരം ഇന്ന് 9.30 മുതൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.

കൈകൊട്ടിക്കളി മത്സരം ഇന്ന്
പള്ളിക്കര∙ശക്തിനഗർ യുവജന സംഘം ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബ്ബിന്റെ ജില്ലാതല കൈകൊട്ടിക്കളി മത്സരം ഇന്നു വൈകിട്ട് 6 മുതൽ ക്ലബ് പരിസരത്ത് നടക്കും. കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. പള്ളിക്കര പഞ്ചായത്ത്‌ അംഗം വി.കെ.അനിത അധ്യക്ഷത വഹിക്കും.വിജയികൾക്ക് യഥാക്രമം 10,000,6000,3000 രൂപ കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

സീനിയർ ‌‌കബഡി ടൂർണമെന്റ് നാളെ
പനയാൽ ∙ ജ്വാല കരുവാക്കോടിന്റെ നേതൃത്വത്തിൽ നാളെ 9 മുതൽ ജ്വാല കരുവാക്കോട് പരിസരത്ത് ജില്ലാതല സീനിയർ കബഡി ടൂർണമെന്റ് നടത്തും. ടൂർണമെന്റിന്റെ ഭാഗമായി ഫൈനലിനു മുൻപ് കബഡി കോർട്ടിൽ ഇ.വി.ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ചു പിലിക്കോട് പിസികെആർ കലാസമിതി അവതരിപ്പിക്കുന്ന ‘തേഡ് റൈഡ്’ കബഡി നാടകം അരങ്ങേറും.

താലൂക്ക് ലൈബ്രറി കൗൺസിലിൽ സംഗമം നാളെ
മഞ്ചേശ്വരം ∙ താലൂക്ക് ലൈബ്രറി കൗൺസിലിൽ സംഗമം നാളെ 10.30നു പൈവളിഗെ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.