ദേശീയപാതയിൽ സർവത്ര ആശയക്കുഴപ്പം; എങ്ങോട്ടുപോകും, ഏതുവഴി പോകും?
ഉപ്പള∙ ദേശീയ പാത നിർമാണം മിക്ക സ്ഥലങ്ങളിലും അപകടം വിളിച്ച് വരുത്തുന്നതായി നാട്ടുകാർക്ക് പരാതി. ചെറുതും വലുതുമായ അപകടങ്ങൾ പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ. ഉയർന്ന സ്ലാബ് ചില സ്ഥലങ്ങളിൽ റോഡിന്റെ ടാറിങ് പുർണമാകാത്തതിനാൽ ഓവുചാൽ സ്ലാബ് റോഡിനെക്കാൾ 2 മുതൽ 3 ഇഞ്ച് വരെ പൊങ്ങി നിൽക്കുന്നു.

ഉപ്പള∙ ദേശീയ പാത നിർമാണം മിക്ക സ്ഥലങ്ങളിലും അപകടം വിളിച്ച് വരുത്തുന്നതായി നാട്ടുകാർക്ക് പരാതി. ചെറുതും വലുതുമായ അപകടങ്ങൾ പതിവാകുന്നതോടെ നാട്ടുകാർ ആശങ്കയിൽ.
ഉയർന്ന സ്ലാബ്
ചില സ്ഥലങ്ങളിൽ റോഡിന്റെ ടാറിങ് പുർണമാകാത്തതിനാൽ ഓവുചാൽ സ്ലാബ് റോഡിനെക്കാൾ 2 മുതൽ 3 ഇഞ്ച് വരെ പൊങ്ങി നിൽക്കുന്നു. ഇരുചക്രവാഹനങ്ങൾ ഇവിടെ സ്ലാബിൽ തട്ടി മറിയുന്നത് പതിവായിട്ടുണ്ട്.
മഞ്ചേശ്വരം, ഹൊസങ്കടി, ഹിദായത്ത് ബസാർ മുതൽ ഉപ്പള വരെ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തിൽ ഓവുചാൽ സ്ലാബ് ഉയർന്നു നിന്ന് അപകട ഭീഷണിയാണ്. മാസങ്ങൾക്ക് മുൻപ് മഞ്ചേശ്വരത്ത് വ്യത്യസ്ത അപകടങ്ങളിൽ 2 ബൈക്കുകൾ മറിഞ്ഞ് പിന്നാലെ വന്ന വാഹനം കയറി 2 പേർ മരിച്ചിരുന്നു. മഴ പെയ്ത് വെള്ളം കെട്ടിനിന്നാൽ ഇവിടെ സ്ലാബ് കാണാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടും. ഓവുചാൽ പൊങ്ങിയ ഭാഗം തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
തിരിച്ചറിയാനാവാത്ത ബോർഡുകൾ
ദേശീയപാത ഉപ്പളയിൽ ഇരുഭാഗത്ത് നിന്നും വാഹനങ്ങൾ പേകേണ്ട വഴി ബോർഡ് വച്ച് വേർതിരിച്ചത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധമാണ്. ഇത് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ അപകട സാധ്യത ഏറെയാണ്.
ഹൊസങ്കടിയിൽ ഇരു ഭാഗത്തേക്കും പോകുന്ന വഴിയും ബസുകൾ ബങ്കര, മഞ്ചേശ്വരം, സുങ്കതകട്ട, മിയപദവ് റോഡ് ഭാഗങ്ങളിലേക്ക് സർവീസ് റോഡ് വഴി പോകേണ്ട വലതുവശത്തെ വഴിയും വ്യക്തമായ സൂചന ബോർഡോ സംവിധാനങ്ങളോ സ്ഥാപിക്കാത്ത രീതിയിലാണ്. മഴ പെയ്താൽ ദേശീയപാതയിലൂടെ അമിത വേഗത്തിൽ വിവിധ സ്ഥലത്തിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് പാത പെട്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവേണ്ടതാണ്.
പൊസോട്ട് ദേശീയ പാതയിൽ ഇരു റോഡുകൾ തിരിച്ചറിയാൻ ഒന്നേകാൽ അടി വിസ്തീർണമുള്ള ചെറിയ ഒരു ബോർഡാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് വ്യക്തമായി കാണാനാവാത്ത വിധമാണുള്ളത്. ഇവിടെ നിന്ന് ദേശീയ പാത വശം തെറ്റി വാഹനങ്ങൾ കയറിയാൽ വൺവേയിലൂടെ തലപ്പാടി വരെ മറുഭാഗത്തേക്ക് പോകാൻ സംവിധാനമില്ല.
വേഗ നിയന്ത്രണവും ഫലപ്രദമല്ല!
സർവീസ് റോഡിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച വേഗ നിയന്ത്രണ ഹംപ് തിരിച്ചറിയാതെ കിടക്കുന്നു. ഇത് തിരിച്ചറിയാനുള്ള സംവിധാനം വേണമെന്നാണ് ആവശ്യം. നയാ ബസാറിലെ അടിപ്പാത താണു കിടക്കുന്നതിനാൽ മഴ പെയ്താൽ വെള്ളം കെട്ടി നിന്ന് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും കടന്നുപോകാൻ പ്രയാസം ഉണ്ടാക്കും.
മഴക്കാലങ്ങളിൽ ചില സ്ഥലങ്ങളിൽ വെള്ളം ഒഴുകുന്ന ഭാഗം അടഞ്ഞുകിടക്കുന്നത് ശരിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഉപ്പള ഹനഫി ബസാറിൽ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കയറുമ്പോൾ പൈവളികെ വഴി ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളും എത്തുന്നത് അപകടത്തിന് വഴിയൊരുക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.