ചെറുവത്തൂർ∙ കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപന കേന്ദ്രം പൂട്ടിയിട്ട് ഇന്നേക്ക് 6 മാസം തികയുന്നു. പൂട്ടിയിട്ട് കിടക്കുന്ന വിൽപന കേന്ദ്രത്തിൽ കെട്ടി കിടക്കുന്നത് 25 ലക്ഷത്തിന്റെ മദ്യം. കഴിഞ്ഞ നവംബർ 22 ന് ചെറുവത്തൂർ ടൗണിൽ പ്രവർത്തനം തുടങ്ങുകയും അന്ന് തന്നെ പൂട്ടിയിടുകയും ചെയ്ത കൺസ്യുമർ ഫെഡിന്റെ മദ്യ വിൽപന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ∙ കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപന കേന്ദ്രം പൂട്ടിയിട്ട് ഇന്നേക്ക് 6 മാസം തികയുന്നു. പൂട്ടിയിട്ട് കിടക്കുന്ന വിൽപന കേന്ദ്രത്തിൽ കെട്ടി കിടക്കുന്നത് 25 ലക്ഷത്തിന്റെ മദ്യം. കഴിഞ്ഞ നവംബർ 22 ന് ചെറുവത്തൂർ ടൗണിൽ പ്രവർത്തനം തുടങ്ങുകയും അന്ന് തന്നെ പൂട്ടിയിടുകയും ചെയ്ത കൺസ്യുമർ ഫെഡിന്റെ മദ്യ വിൽപന കേന്ദ്രത്തിന്റെ അവസ്ഥയാണിത്. പൂട്ടിയിട്ട മദ്യ വിൽപന കേന്ദ്രം ചെറുവത്തൂരിൽ തന്നെ മറ്റൊരിടത്ത് തുറന്ന് പ്രവർത്തിക്കുവാനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞ സിപിഎം ഇപ്പോൾ മൗനത്തിലാണ്.

മറ്റൊരിടത്തേക്ക് മാറ്റാൻ വേണ്ടി സ്വീകരിച്ച നീക്കങ്ങളെല്ലാം ജനങ്ങളുടെ എതിർപ്പിൽ നടക്കാതെയും പോയി. 35 ലക്ഷം രൂപയുടെ മദ്യവുമായി തുടക്കം കുറിച്ച മദ്യ വിൽപന കേന്ദ്രമാണിത്. ഉദ്ഘാടന ദിവസം തന്നെ 10 ലക്ഷത്തോളം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നത്. എന്നാൽ രാവിലെ തുറന്ന് വൈകിട്ട് അടച്ചിട്ട മദ്യവിൽപന കേന്ദ്രം എന്തിനു പൂട്ടി എന്നത് സംബന്ധിച്ച് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവരാകട്ടെ ഈ വിഷയത്തിൽ ഇപ്പോഴും  ഇരുട്ടിൽ തപ്പുകയാണ്.

ADVERTISEMENT

അതേസമയം ഒരു ലക്ഷം രൂപയോളം കെട്ടിടത്തിന്  വാടക നിശ്ചയിച്ച് പ്രവർത്തനം തുടങ്ങിയ മദ്യ വിൽപന കേന്ദ്രം പൂട്ടി കിടക്കുന്ന അവസ്ഥയിൽ ഇതിന്റെ വാടക എങ്ങനെ നൽകുമെന്ന ചോദ്യവും ഉയരുകയാണ്. പൂട്ടിക്കിടന്ന മദ്യ വിൽപന കേന്ദ്രത്തിന്റെ ലൈസൻസ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പുതുക്കിയിരുന്നു. അത് കൊണ്ട് തന്നെ മദ്യ വിൽപന കേന്ദ്രവുമായി മുന്നോട്ട് പോകാനാണ് കൺസ്യുമർ ഫെഡിന്റെ തീരുമാനമെന്ന് വ്യക്തം.എന്നാൽ എവിടെ തുറക്കും എന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. ചെറുവത്തൂരിൽ മദ്യ വിൽപന കേന്ദ്രം തുറക്കണമെന്ന ആവശ്യവുമായി ആരംഭിച്ച വാ‍ട്സാപ്പ് കൂട്ടായ്മ ചെറുവത്തൂരിലെ പോരാളികൾ ഇപ്പോഴും സജീവമാണ്.