മംഗളൂരു ∙ ശക്തമായ മഴയിലും കാറ്റിലും മംഗളൂരു നഗരത്തിൽ മരം കടപുഴകി വീണു വാഹനങ്ങൾ തകർന്നു. ആളപായമില്ല. കോർട്ട് റോഡിന് സമീപത്തെ മരമാണു കടപുഴകിയത്. മെസ്കോം (മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരങ്ങൾ നീക്കി എങ്കിലും രാത്രി ചെറിയ ഗതാഗത തടസ്സം ഉണ്ടായി. കഴിഞ്ഞ രണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മംഗളൂരു ∙ ശക്തമായ മഴയിലും കാറ്റിലും മംഗളൂരു നഗരത്തിൽ മരം കടപുഴകി വീണു വാഹനങ്ങൾ തകർന്നു. ആളപായമില്ല. കോർട്ട് റോഡിന് സമീപത്തെ മരമാണു കടപുഴകിയത്. മെസ്കോം (മംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരങ്ങൾ നീക്കി എങ്കിലും രാത്രി ചെറിയ ഗതാഗത തടസ്സം ഉണ്ടായി. 

കഴിഞ്ഞ രണ്ടു ദിവസമായി ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടി കനത്ത മഴയാണ് പെയ്തത്. നഗരത്തിന്റെ ചില ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെയും ചെറിയ രീതിയിൽ മഴ തുടർന്നു. മംഗളൂരു, ബെൽത്തങ്ങാടി, ധർമസ്ഥല, ഗുരുവായനകെരെ, മടന്ത്യാർ, കഡബ, ബജ്‌പെ, ഉള്ളാൾ, സൂറത്കൽ, ബണ്ട്വാൾ, ഉപ്പിനങ്ങാടി, സുള്ള്യ, സുബ്രഹ്മണ്യ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നല്ല മഴ ലഭിച്ചു. ഉഡുപ്പി ജില്ലയിലും നല്ല മഴ ലഭിച്ചു. തീരദേശ കർണാടകയിൽ മേയ് 22 മുതൽ 25 വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.