പനത്തടി∙പാണത്തൂർ - റാണിപുരം റോഡില്‍ പാണത്തൂർ മുതൽ കുറത്തിപ്പതി വരെയുള്ള ഭാഗം ടാറിങ് തകർന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ.റോഡ് കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും സാധിക്കാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം സ്വകാര്യ കേബിൾ കമ്പനി കേബിൾ ഇടുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ പല ഭാഗത്തും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനത്തടി∙പാണത്തൂർ - റാണിപുരം റോഡില്‍ പാണത്തൂർ മുതൽ കുറത്തിപ്പതി വരെയുള്ള ഭാഗം ടാറിങ് തകർന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. റോഡ് കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും സാധിക്കാത്ത സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം സ്വകാര്യ കേബിൾ കമ്പനി കേബിൾ ഇടുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ പല ഭാഗത്തും ടാറിങ് ഇളകി നശിക്കുകയായിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്താൻ കേബിൾ കമ്പനി 46 ലക്ഷം രൂപ പഞ്ചായത്തിൽ അടച്ചിരുന്നു.എന്നാൽ അറ്റകുറ്റപ്പണി നടത്താതെ ഭൂരിഭാഗം തുകയും ഓട നിർമാണത്തിനും മറ്റുമായി ചെലവഴിച്ച് തുക വകമാറ്റിയതായി ജനകീയ സമിതി ആരോപിക്കുന്നു. ചെറിയ തുക മാത്രമാണ് റീ ടാറിങ്ങിനായി നീക്കിവച്ചത്. പ്രവൃത്തി ടെൻഡർ എടുത്ത കരാറുകാരൻ ഓടയുടെ നിർമാണം പൂർത്തീകരിച്ചെങ്കിലും റോഡ് ടാറിങ് ബാക്കിയായി.‌

ടാറിങ്ങിനുള്ള തുക വകമാറ്റിയതിനെതിരെ ഓംബുഡ്സ്മാൻ, ഡിഡിപി എന്നിവർക്ക് പഞ്ചായത്തംഗം കെ.ജെ.ജയിംസ് പരാതി നൽകിയിരുന്നു. തുടർന്ന് എസ്റ്റിമേറ്റ് റിവൈസ് ചെയ്തിരുന്നു. ‍കുത്തനെയുള്ള കയറ്റത്തിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. മഴക്കാലം എത്തിയതോടെ യാത്രക്കാർ അപകട ഭീതിയിലാണ്. പാണത്തൂർ വഴി റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികളും, വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാരും ഉപയോഗിക്കുന്ന റോഡ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും, വീതി കൂട്ടി വികസിപ്പിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. പാണത്തൂരിൽ നിന്നു റാണിപുരം വരെ 3 കിലോമീറ്റർ വരുന്ന റോഡിൽ കുറത്തിപ്പതി മുതൽ റാണിപുരം വരെയുള്ള ഭാഗം നേരത്തെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി വീതി കൂട്ടി ടാറിങ് നടത്തിയിരുന്നു. 

"സ്വകാര്യ കേബിൾ കമ്പനി പഞ്ചായത്തിൽ അടച്ച നഷ്ടപരിഹാര തുകയിൽ റോഡിന്റെ ഓട നിർമാണവും, കലുങ്കും പൂർത്തീകരിച്ചു.പാണത്തൂർ‍ പാലം മുതൽ ഒരു കിലോമീറ്റർ ടാറിങ് ചെയ്യാനായിരുന്നു ആദ്യം എസ്റ്റിമേറ്റ് തയാറാക്കിയത്. പിന്നീട് കുറത്തിപ്പതി വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ഭാഗം മുഴുവൻ റീ ടാറിങ് നടത്താൻ എസ്റ്റിമേറ്റ് റിവൈസ് ചെയ്തിട്ടുണ്ട്."