തൃക്കരിപ്പൂർ ∙ അടുത്തവർഷം മാർച്ച് 5 മുതൽ 12 വരെ 8 നാളുകളിൽ പെരുങ്കളിയാട്ടമാടുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലെ കലവറയിൽ പച്ചക്കറികളുടെ സമൃദ്ധി തീർക്കാൻ കൃഷിയൊരുക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5000 നേന്ത്രവാഴക്കന്നുകൾ കഴക പരിധിയിൽ വിതരണം നടത്തി. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കരിപ്പൂർ ∙ അടുത്തവർഷം മാർച്ച് 5 മുതൽ 12 വരെ 8 നാളുകളിൽ പെരുങ്കളിയാട്ടമാടുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലെ കലവറയിൽ പച്ചക്കറികളുടെ സമൃദ്ധി തീർക്കാൻ കൃഷിയൊരുക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി 5000 നേന്ത്രവാഴക്കന്നുകൾ കഴക പരിധിയിൽ വിതരണം നടത്തി. ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന പെരുങ്കളിയാട്ടത്തിന്റെ അന്നദാനത്തിനായി ഉപയോഗിക്കാനുള്ള നേന്ത്രവാഴക്കുലകൾക്ക് വേണ്ടിയാണിത്. 

കഴകത്തിന്റെ ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നിവിടങ്ങളിലാണ് ഇന്നലെ വാഴക്കന്നുകൾ വിതരണം നടത്തിയത്. ഇവിടെ നിന്നു അതതു ക്ഷേത്രപരിധിയിലെ  കുടുംബങ്ങൾക്ക് വിതരണം ചെയ്യും. ഒരു വീട്ടിൽ 10 നേന്ത്രവാഴക്കന്നുകൾ നൽകും. ഇതിൽ ഒരു നേന്ത്രക്കുല കഴകത്തിലേക്കു നൽകണം. ആരംഭിക്കാനിരിക്കുന്ന ചേന കൃഷിക്കും ഇതേ രീതിയാണ്. മത്സര സ്വഭാവത്തോടെയാണ് ജൈവ കൃഷി നടത്തുന്നത്. 

ADVERTISEMENT

വിളവെടുക്കാൻ സമയദൈർഘ്യം കുറഞ്ഞ വാഴ ഇനമായ ‘മഞ്ചേരി കുള്ളൻ’ ആണ് വിതരണം ചെയ്തിട്ടുള്ളത്. ഫെബ്രുവരി–മാർച്ച് മാസത്തിൽ വിളവെടുക്കാൻ സാധിക്കുമെന്നു പെരുങ്കളിയാട്ട ജൈവ കൃഷി സബ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വാഴ, ചേന കൃഷികളുടെ നടീൽ നടത്തുന്നതിനു ഒരുക്കമായിട്ടുണ്ട്. ഇതിനായി കൃഷി ഓഫിസർമാരുടെ സഹായം തേടി. കൃഷിക്കൂട്ടങ്ങൾ ഉണ്ടാക്കി കൃഷിഭവനിൽ റജിസ്റ്റർ ചെയ്യുന്നതിനും പദ്ധതിയുണ്ട്. 

കൃഷിക്കൂട്ടങ്ങൾ 10 സെന്റ് ഭൂമിയിൽ 100 വാഴയും ചേനയും കൃഷി ചെയ്യണം. പച്ചക്കറി കൃഷി ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്നതിനു പരിപാടിയൊരുക്കി. കൃഷിയിടാനുള്ള സ്ഥലം കൃഷി ഉദ്യോഗസ്ഥരുടെ നിർദേശം പരിഗണിച്ചു തീരുമാനിക്കും. കൃഷി ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകും. പെരുങ്കളിയാട്ടത്തിനു ശേഷവും ജൈവ കൃഷി വിപുലമായ തോതിൽ നടത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനും പദ്ധതിയൊരുക്കുമെന്നു ഭാരവാഹികൾ വിശദീകരിച്ചു.