കൊട്ടാരക്കര ∙ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃപിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാമ്പുകടിയേറ്റു കൊല്ലപ്പെട്ട അഞ്ചൽ ഏറം വെള്ളിശ്ശേരിൽ ഉത്രയുടെ അവശേഷിക്കുന്ന സ്വർണാഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര ∙ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃപിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രനെ പുനലൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാമ്പുകടിയേറ്റു കൊല്ലപ്പെട്ട അഞ്ചൽ ഏറം വെള്ളിശ്ശേരിൽ ഉത്രയുടെ അവശേഷിക്കുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തുന്നതിനും കൂടുതൽ ചോദ്യം ചെയ്യലിനും കസ്റ്റഡി അനുവദിക്കണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണിത്.

സ്വർണാഭരണങ്ങൾ വീട്ടുപരിസരത്തെ റബർതോട്ടത്തിൽ കുഴിച്ചിട്ടതു സുരേന്ദ്രനാണെന്നു തെളിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്രയുടെ മരണം കൊലപാതകമാണെന്നും മകൻ സൂരജ് ഉത്തരവാദിയാണെന്നും സുരേന്ദ്രൻ ഇന്നലെ അന്വേഷണസംഘത്തിനു മൊഴി നൽകി.  സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.

ADVERTISEMENT

ഉത്രയുടെ സ്വർണം ഒളിപ്പിക്കുന്നതിൽ രേണുകയ്ക്കും പങ്കുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത സ്വർണം ഉത്രയുടേതു തന്നെയെന്ന് അമ്മ മണിമേഖല സ്ഥിരീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകൻ, സ്പെഷൽ സ്ക്വാഡ് ഗ്രേഡ് എസ്ഐമാരായ കെ.ശിവശങ്കര പിള്ള, ബി. അജയകുമാർ, ആർ.സജി ജോൺ,ഗ്രേഡ് എഎസ്ഐമാരായ ആഷിർ കോഹൂർ,കെ.കെ. രാധാകൃഷ്ണപിള്ള, സി.മനോജ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.