ആയൂർ∙ രൂപമാറ്റം വരുത്തിയ ബൈക്ക്, ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി മോട്ടർ വാഹനവകുപ്പ്. ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശയുണ്ട്. പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആയൂർ∙ രൂപമാറ്റം വരുത്തിയ ബൈക്ക്, ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി മോട്ടർ വാഹനവകുപ്പ്. ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശയുണ്ട്. പെൺകുട്ടി ബൈക്ക് ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്.

ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു പരിശോധനയിൽ കണ്ടെത്തി. ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു 10,000 രൂപ, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് 10000, ഹെൽമറ്റ് ഇല്ലാത്തതിന് 500 എന്നിങ്ങനെ ആകെ 20,500 രൂപയാണ് പിഴ ചുമത്തിയത്.

ADVERTISEMENT

പരാതി വിഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചതോടെ നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ് നിർ‌ദേശിക്കുകയായിരുന്നു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.