കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രം പരവൂർ മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ദുരന്തം ഉണ്ടായി നാലര വർഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമർപ്പിച്ചത്. 110 പേർ മരിച്ച കേസിൽ 59 പ്രതികളുണ്ട്. ഇതിൽ 7 പേർ ജീവിച്ചിരിപ്പില്ല. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിനു കരാർ

കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രം പരവൂർ മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ദുരന്തം ഉണ്ടായി നാലര വർഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമർപ്പിച്ചത്. 110 പേർ മരിച്ച കേസിൽ 59 പ്രതികളുണ്ട്. ഇതിൽ 7 പേർ ജീവിച്ചിരിപ്പില്ല. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിനു കരാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രം പരവൂർ മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ദുരന്തം ഉണ്ടായി നാലര വർഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമർപ്പിച്ചത്. 110 പേർ മരിച്ച കേസിൽ 59 പ്രതികളുണ്ട്. ഇതിൽ 7 പേർ ജീവിച്ചിരിപ്പില്ല. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിനു കരാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ കുറ്റപത്രം പരവൂർ മജിസ്ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. ദുരന്തം ഉണ്ടായി നാലര വർഷം പിന്നിട്ടപ്പോഴാണു കുറ്റപത്രം സമർപ്പിച്ചത്. 110 പേർ മരിച്ച കേസിൽ 59 പ്രതികളുണ്ട്. ഇതിൽ 7 പേർ ജീവിച്ചിരിപ്പില്ല. ഉത്സവ കമ്മിറ്റി ഭാരവാഹികൾ, വെടിക്കെട്ടിനു കരാർ എടുത്തവർ, കരാറുകാരുടെ സ്ഥിരം തൊഴിലാളികൾ, ദിവസ വേതന തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ടതാണു പ്രതിപ്പട്ടിക.കരടു കുറ്റപത്രം തയാറായിട്ടു രണ്ടര വർഷം പിന്നിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നു ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരിയുടെ കുറിപ്പാണ് കാലതാമസത്തിന് ഇടയാക്കിയത്. 2016 ഏപ്രിൽ 9നു നടന്ന ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണ് ദുരന്തമായത്. 10നു പുലർച്ചെ ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്. സിബിസിഐഡി എസ്പി ശ്രീധരന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. അദ്ദേഹം സർവീൽ നിന്നു വിരമിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഇ.കെ.സാബുവിനാണ് ഇപ്പോൾ അന്വേഷണ ചുമതല. കോടിക്കണക്കിനു രൂപയുടെ നഷ്ടപരിഹാര അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്.

വൻദുരന്തം

ADVERTISEMENT

കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടമാണ് ഇത്. ഒരു കിലോമീറ്റർ അകലെ നിന്നവർ പോലും മരിച്ചു. പരവൂർ ജംക്ഷനിൽ ഇരുചക്ര വാഹനത്തിൽ ഇരുന്ന യുവാവ് കോൺക്രീറ്റിന്റെ ഭാഗം വന്നിടിച്ചാണു മരിച്ചത്.ദുരന്തത്തിൽ 750 പേർക്കു ഗുരുതരമായി പരുക്കേറ്റു. കൈ, കാൽ, കണ്ണ് എന്നിവ നഷ്ടപ്പെട്ടവരാണ് ഏറെയും. 180 വീടുകൾ തകർന്നു. നൂറോളം കിണർ ഉപയോഗ ശൂന്യമായി. വൈദ്യുതി ബോർഡിനു ഭീമമായ നഷ്ടം ഉണ്ടായി.

ജുഡീഷ്യൽ കമ്മിഷൻ

ADVERTISEMENT

ഉമ്മൻ ചാണ്ടി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. . ജസ്റ്റിസ് കൃഷ്്ണൻ നായർ കമ്മിഷനെ നിയമിക്കുകയും ചെയ്തു. ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ പ്രവർത്തനത്തിനു ഫണ്ടോ മറ്റു സൗകര്യങ്ങളോ നൽകാത്ത സാഹചര്യത്തിൽ കൃഷ്്ണൻ നായർ കമ്മിഷൻ അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷനെ നിയമിച്ചത്. റവന്യൂ- പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണു ജസ്റ്റിസ് പി.എസ് ഗോപിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ ഉള്ളത്. 2019 ജൂലൈ 17ന് ആണ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. വെടിക്കെട്ട് അപകടം തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

മുന്നറിയിപ്പ് ചെവിക്കൊണ്ടില്ല

ADVERTISEMENT

വെടിക്കെട്ടിനു അനുമതി നൽകിയാൽ വലിയ തോതിൽ ആളപായത്തിനും മറ്റു നാശനഷ്ടങ്ങൾക്കും ഇടയാകുമെന്നു കാണിച്ചു ദുരന്തത്തിന് ഒരു മാസം മുൻപു പരവൂർ എസ്ഐ റിപ്പോർട്ട് നൽകിയിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ, കലക്ടർ എന്നിവർക്കായിരുന്നു റിപ്പോർട്ട്. വെടിക്കെട്ടിന്റെ തലേ ദിവസം കലക്ടർ നിരോധിച്ചെങ്കിലും ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിരുന്നു.വെടിക്കെട്ടിനു കലക്ടർ അനുമതി നിഷേധിച്ചിട്ടും വൻതോതിൽ സ്‌ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചത് തടയാനോ ബന്ധപ്പെട്ടവരെ കസ്റ്റഡിയിൽ എടുക്കാനോ തയാറാകാതിരുന്ന അന്നത്തെ ഡിവൈഎസ്പി, സിഐ, എസ്‌ഐ തുടങ്ങിയവർക്കെതിരെയും വില്ലേജ് ഓഫിസർ, തഹസിൽദാർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി സംബന്ധിച്ചു നിർദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ്, റവന്യു ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റിയെന്നു ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ കണ്ടെത്തിയിരുന്നു.

മത്സര വെടിക്കെട്ട് സ്വർണക്കപ്പിനു വേണ്ടി

പതിമൂന്നര പവന്റെ സ്വർണക്കപ്പിനു വേണ്ടി മത്സര വെടിക്കെട്ട് നടത്തിയെന്നാണു കുറ്റപത്രത്തിൽ. കമ്പക്കെട്ട് കരാറുകാർക്ക് 4.25 ലക്ഷം രൂപ വീതമായിരുന്നു പാരിതോഷികം.കരാറുകാരിൽ ഒരാൾ ദുരന്തത്തിൽ മരിച്ചു. നിയമാനുസൃത ലൈസൻസ് ഉണ്ടെന്ന വ്യാജേന 30,000 പടക്കം കമ്പപ്പുരയിൽ സൂക്ഷിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനിടയിൽ തീപ്പൊരി വീണതാണ് ദുരന്തത്തിനു വഴിതെളിച്ചത്. നനഞ്ഞ ചാക്കു കൊണ്ടു ശരീരം മറച്ചാണ് വെടിക്കെട്ടിനു തീ കൊളുത്തേണ്ടത്. ഉടുപ്പു പോലും ധരിക്കാതെ തീ കത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിരുന്നു.വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു നിന്നു 100 മീറ്റർ അകലെ വേലികെട്ടി ജനങ്ങളെ മാറ്റി നിർത്തണമെന്ന ചട്ടം പാലിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.

∙553 പേജ് കുറ്റപത്രം
∙1417 സാക്ഷികൾ
∙611 രേഖകൾ
∙376 തൊണ്ടിമുതൽ