കൊല്ലം ∙ ജില്ലയ്ക്ക് ആശ്വാസം പകർന്നു കോവിഡ് രോഗമുക്തരുടെ നിരക്ക് തുടർച്ചയായി ഏഴാം ദിനവും മുന്നിൽ. ചികിത്സയിലിരുന്ന 746 പേർ രോഗമുക്തി നേടി. പുതുതായി 6 ആരോഗ്യപ്രവർത്തകർ അടക്കം 569 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ ഉറവിടം വ്യക്തമല്ല. 124 പേരാണു കൊല്ലം കോർപറേഷൻ മേഖലയിൽ കോവിഡ് ബാധിതരായത്. 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജില്ലയ്ക്ക് ആശ്വാസം പകർന്നു കോവിഡ് രോഗമുക്തരുടെ നിരക്ക് തുടർച്ചയായി ഏഴാം ദിനവും മുന്നിൽ. ചികിത്സയിലിരുന്ന 746 പേർ  രോഗമുക്തി നേടി. പുതുതായി 6 ആരോഗ്യപ്രവർത്തകർ അടക്കം 569 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 5 പേരുടെ ഉറവിടം വ്യക്തമല്ല. 124 പേരാണു കൊല്ലം കോർപറേഷൻ മേഖലയിൽ കോവിഡ് ബാധിതരായത്. 5 വയസ്സുകാരൻ അടക്കം 7 പേർ ആശ്രാമത്തും 12 പേർ കാവനാടും കോവിഡ് പോസിറ്റീവായി. കൊല്ലം പോർട്ട് മേഖലയിൽ വീണ്ടും കോവിഡ് സമ്പർക്ക ബാധ കണ്ടെത്തി. ഇവിടെ 17 പേർകൂടി കോവിഡ് ബാധിതരായി.

മങ്ങാട്, വാടി മേഖലകളിലും കോവിഡ് ബാധിതരുണ്ട്. തേവലക്കരയാണ് കോവിഡ് ബാധ ശക്തമായി തുടരുന്ന മറ്റൊരു മേഖല 74 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചൽ, അലയമൺ, ആദിച്ചനല്ലൂർ മേഖലകളിലായി 23 പേർ കോവിഡ് പോസിറ്റീവായി. കടയ്ക്കൽ, കരുനാഗപ്പള്ളി മേഖലകളിൽ 15 വീതം പേരും കോവിഡ് ബാധിതരായി. കൊട്ടാരക്കരയിൽ 16 പേരാണു പോസിറ്റീവായത്. ചവറ, ചിതറ, നിലമേൽ, നീണ്ടകര, പത്തനാപുരം, പുനലൂർ, മയ്യനാട്, ശാസ്താംകോട്ട, പിറവന്തൂർ മേഖലകളിലും കോവിഡ് സമ്പർക്ക വ്യാപനം തുടരുകയാണ്. 6772 പേരാണു നിലവിൽ ചികിത്സയിലുള്ളത്.

ADVERTISEMENT

ചികിത്സാ കേന്ദ്രങ്ങൾ 15

കൊല്ലം∙ ജില്ലയിൽ വീണ്ടും കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നു. തേവലക്കര ബിഷപ് ജെറോം അഭയകേന്ദ്രം സ്പെഷൽ സിഎഫ്എൽടിസി ആയി പ്രവർത്തനം ആരംഭിച്ചതോടെ ജില്ലയിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം പതിനഞ്ചായി. 5 സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ശാസ്താംകോട്ട സെന്റ്.മേരീസിലെ എസ്എൽടിസിയിൽ 100 കിടക്കകളും നിറഞ്ഞു.

ADVERTISEMENT

ഗർഭിണികൾക്ക് വേണ്ടി ആരംഭിച്ച സ്പെഷൽ എസ്എൽടിസിയിൽ 12 പേരാണ് നിലവിൽ കഴിയുന്നത്. തുടർച്ചയായി കോവിഡ് മുക്തരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. 7 എഫ്എൽടിസികളാണ് ഇപ്പോൾ ജില്ലയിലുള്ളത്. 10 അന്തേവാസികൾ മാത്രമുള്ള വെള്ളമണൽ എഫ്എൽടിസിയും വൈകാതെ പ്രവർത്തനം അവസാനിപ്പിച്ചേക്കും. പുതിയതായി സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ മാത്രം തുറക്കാനാണ് ശ്രമം.