കൊല്ലം ∙ അപ്രതീക്ഷിത നീക്കങ്ങളും നാടകീയതകളുമില്ലാതെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സാം കെ. ഡാനിയേലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഎമ്മിലെ വി. സുമ ലാൽ ആണു വൈസ് പ്രസി‍ഡന്റ്. യുഡിഎഫിലെ ബ്രിജേഷ് ഏബ്രഹാമിനെയാണു സാം കെ. ഡാനിയൽ പരാജയപ്പെടുത്തിയത്.കോൺ‌ഗ്രസിലെ ആർ. രശ്മി ആണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ അപ്രതീക്ഷിത  നീക്കങ്ങളും നാടകീയതകളുമില്ലാതെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സാം കെ. ഡാനിയേലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഎമ്മിലെ വി. സുമ ലാൽ ആണു വൈസ് പ്രസി‍ഡന്റ്.  യുഡിഎഫിലെ ബ്രിജേഷ് ഏബ്രഹാമിനെയാണു സാം കെ. ഡാനിയൽ പരാജയപ്പെടുത്തിയത്. കോൺ‌ഗ്രസിലെ ആർ. രശ്മി ആണു യുഡിഎഫിനായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത്. സാം കെ. ഡാനിയേലിനു 22 വോട്ടും സുമ ലാലിനു 23 വോട്ടും ലഭിച്ചു. 

കൊല്ലം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സാം കെ. ഡാനിയേലും വൈസ് പ്രസിഡന്റ് സുമ ലാലും സത്യപ്രതിജ്ഞയ്ക്കു ശേഷം ചിത്രം:മനോരമ

പ്രസിഡന്റ്  സ്ഥാനത്തേക്കു നടന്ന വോട്ടെടുപ്പിൽ ഇടതുമുന്നണിയുടെ  അഞ്ചൽ ഡിവിഷൻ പ്രതിനിധി അംബികകുമാരിയുടെ വോട്ട്  അസാധുവായി. 2 സ്ഥാനാർഥികൾക്കും വോട്ട് രേഖപ്പെടുത്തിയതാണു കാരണം. യുഡിഎഫ് സ്ഥാനാർഥികൾക്കു 3 വോട്ടുകൾ വീതം ലഭിച്ചു.  കലക്ടറുടെ ചുമതലയുള്ള എഡിഎം പി.ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റിനു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടയമംഗലം ഡിവിഷൻ പ്രതിനിധിയായ സാം കെ. ഡാനിയേലിന്റെ പേരു ഗേളി ഷൺമുഖൻ നിർദേശിക്കുകയും എൻ.എസ്.പ്രസന്നകുമാർ പിന്താങ്ങുകയും ചെയ്തു. വെട്ടിക്കവല ഡിവിഷൻ പ്രതിനിധിയായ ബ്രിജേഷ് ഏബ്രഹാമിനെ (കോൺഗ്രസ്) സി.പി.സുധീഷ് കുമാർ (ആർഎസ്പി) നിർദേശിച്ചു. ആർ.രശ്മി പിന്താങ്ങി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു സുമ ലാലിനെ (നെടുവത്തൂർ) ബി.ജയന്തി നിർദേശിച്ചു. അനിൽ എസ്. കല്ലേലിഭാഗം പിന്താങ്ങി. ആർ. രശ്മി(കോൺഗ്രസ്) യുടെ പേര് ബ്രിജേഷ് ഏബ്രഹാം നിർദേശിക്കുകയും സി.പി.സുധീഷ് കുമാർ പിന്താങ്ങുകയും ചെയ്തു.  

ADVERTISEMENT

ജനാധിപത്യ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ആണു സുമ ലാൽ. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ ട്രഷറർ, സിപിഎം തേവലപ്പുറം ലോക്കൽ കമ്മിറ്റി അംഗം, തെക്കുംപുറം ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു. വിദ്യാർഥിസംഘടനയിലൂടെയാണു  രാഷ്ട്രീയ പ്രവർത്തനത്തിനു  തുടക്കം.    ഭർത്താവ് ബി. ലാൽ സിപിഎം അംഗവും ഓൾ ഇന്ത്യ ലോയേഴ്സ് യുണിയൻ കൊട്ടാരക്കര യൂണിറ്റ് നിർവാഹക സമിതി അംഗവും ആണ്. ഇരുവരും കൊട്ടാരക്കര ബാറിലെ അഭിഭാഷകരാണ്. കടയ്ക്കൽ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച  ശേഷമാണു സാം കെ. ഡാനിയേൽ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്.  തിരഞ്ഞെടുപ്പിനു ശേഷം നടന്ന അനുമോദന യോഗത്തിൽ മന്ത്രി കെ.രാജു പങ്കെടുത്തു.