കുണ്ടറ∙ ബിജെപി പ്രവർത്തകനായ വിമുക്ത ഭടൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. സിപിഎം നേതാവിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച കേസിൽ അറസ്റ്റിലാകുമെന്നു ഭയന്ന് ആത്മഹത്യ ചെയ്തതാണെന്ന് ആരോപണം. പെരിനാട് ചെറുമൂട് മാർക്കറ്റിന് വടക്ക് കണ്ണമ്പലത്ത് വീട്ടിൽ ജി.ഉദയകുമാർ (49) ആണു മരിച്ചത്.പൊലീസ് പറയുന്നത്:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുണ്ടറ∙ ബിജെപി പ്രവർത്തകനായ വിമുക്ത ഭടൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. സിപിഎം നേതാവിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച കേസിൽ അറസ്റ്റിലാകുമെന്നു ഭയന്ന് ആത്മഹത്യ ചെയ്തതാണെന്ന് ആരോപണം. പെരിനാട് ചെറുമൂട് മാർക്കറ്റിന് വടക്ക് കണ്ണമ്പലത്ത് വീട്ടിൽ ജി.ഉദയകുമാർ (49) ആണു മരിച്ചത്. പൊലീസ് പറയുന്നത്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പെരിനാട് ഗ്രാമപ്പഞ്ചായത്തിലെ 19 ാം വാർഡിൽ ബിജെപി സ്ഥാനാർഥിയാണു വിജയിച്ചത്. ഫലപ്രഖ്യാപന ദിവസം വൈകിട്ട് ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം നേതാവിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ചു. 

ഇതിൽ ക്ഷുഭിതനായ സിപിഎം നേതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് ഉദയകുമാറടക്കമുള്ള 4 പേരെ പ്രതികളാക്കി കേസെടുത്തു. കേസിൽ 4 പേരും കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാൽ കോടതി ജാമ്യം ലഭിച്ചവരുടെ പട്ടികയിൽ ഉദയകുമാറിന്റെ പേര് തെറ്റായാണു വന്നത്. ഇതു മൂലം പൊലീസ് ജാമ്യം നിഷേധിച്ചു. ഇതെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഇദ്ദേഹം നിരാശനായിരുന്നു. ഭാര്യ പ്രീതമോൾ രാവിലെ ജോലിക്കു പോയി. മക്കളായ ദേവികയും ദേവാർഷും പ്രീതയുടെ വീട്ടിലായിരുന്നു. ഉച്ചയോടെ ഉദയകുമാർ തന്റെ ഓഫിസിലെത്തി സംസാരിച്ചതായി പ്രീത പറയുന്നു.

ADVERTISEMENT

 തുടർന്നു വീട്ടിലെത്തിയ ഉദയകുമാർ വീടിന്റെ വരാന്തയിലാണു തൂങ്ങി മരിച്ചത്. കുണ്ടറ പൊലീസ് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടം നടക്കും. ഉദയകുമാറിന്റെ മരണത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിയമ നടപടി ഉണ്ടായില്ലെങ്കിൽ ഇന്നു ശക്തമായ സമരപരിപാടികൾ നടത്തുമെന്നും അറിയിച്ചു.