കൊല്ലം ∙ ഇഗ്വാനയ്ക്കു ജില്ലാ വെറ്ററിനറി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ. മുണ്ടയ്ക്കൽ പുതുവൽ പുരയിടത്തിൽ തങ്കമണിയുടെ 4 വയസ്സുള്ള പെൺ ഇഗ്വാന മിട്ടുവിനാണു ശസ്ത്രക്രിയ നടത്തിയത്. കതകിനിടയിൽപെട്ട് ഇടതു തുടയെല്ല് ഒടിഞ്ഞു മാറിയ നിലയിലാണു മിട്ടുവിനെ ആശുപത്രിയിൽ എത്തിച്ചത്. പല്ലി വർഗത്തിൽപെട്ട ഒന്നര കിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഇഗ്വാനയ്ക്കു ജില്ലാ വെറ്ററിനറി ആശുപത്രിയിൽ അപൂർവ ശസ്ത്രക്രിയ. മുണ്ടയ്ക്കൽ പുതുവൽ പുരയിടത്തിൽ തങ്കമണിയുടെ 4 വയസ്സുള്ള പെൺ ഇഗ്വാന മിട്ടുവിനാണു ശസ്ത്രക്രിയ നടത്തിയത്. കതകിനിടയിൽപെട്ട് ഇടതു തുടയെല്ല് ഒടിഞ്ഞു മാറിയ നിലയിലാണു മിട്ടുവിനെ ആശുപത്രിയിൽ എത്തിച്ചത്. പല്ലി വർഗത്തിൽപെട്ട ഒന്നര കിലോ തൂക്കവും ഒരു മീറ്ററോളം നീളവുമുള്ള ഇഗ്വാനയ്ക്ക് ‘ഇൻട്രാമെഡുല്ലറി ക്ലോസ്ഡ് റിഡക്‌ഷൻ പിന്നിങ്’ ശസ്ത്രക്രിയയാണു നടത്തിയത്.

ഇതിനായി ജനറൽ അനസ്തേഷ്യ നൽകി ഇളംചൂട് വെള്ളം നിറച്ച കിടക്കയും ഓപ്പറേഷൻ തീയേറ്ററിൽ ഒരുക്കിയിരുന്നു. ആഫ്രിക്കൻ വംശജരായ ഇഗ്വാനകൾക്കു ചെമ്പരത്തിപ്പൂവും ചീരയുമാണ് ഇഷ്ട ഭക്ഷണം. ശസ്ത്രക്രിയക്കുശേഷം മിട്ടു സുഖം പ്രാപിച്ചു വരുന്നു. ഡോ.സജയ്കുമാർ, ഡോ.അജിത് പിള്ള, അനൂബ് സൈമൺ എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.