കൊല്ലം ∙ ജില്ലയിൽ ചൂട് വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് എല്ലാവരും മുൻകരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ. തീരദേശത്ത് കൂടുതൽ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. ∙ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജില്ലയിൽ ചൂട് വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് എല്ലാവരും മുൻകരുതലെടുക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ. തീരദേശത്ത് കൂടുതൽ ചൂട് അനുഭവപ്പെടും. സൂര്യാഘാതം, നിർജ്ജലീകരണം തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്.  

∙ രാവിലെ 11 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം കരുതണം. 
∙മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക. ലെസ്സി, ബട്ടർ മിൽക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ ഉപയോഗിക്കാം.  

ADVERTISEMENT

∙അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാം. പുറത്തേക്ക് ഇറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണം.

∙ ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ  ഭക്ഷണ വിതരണം  നടത്തുന്നവർ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. 

ADVERTISEMENT

∙നിർമാണ-കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങി പുറംവാതിൽ ജോലിയിൽ ഏർപ്പെടുന്നവരും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരും ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.

∙പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ക്ലാസുകൾ തുടങ്ങിയ വിദ്യാഭാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. തണലുള്ള പാർക്കുകൾ, ഉദ്യാനങ്ങൾ പോലെയുള്ള പൊതുഇടങ്ങൾ പൊതുജനങ്ങൾക്കായി പകൽ സമയങ്ങളിൽ തുറന്ന് നൽകും. 

ADVERTISEMENT

∙തദ്ദേശ സ്ഥാപനങ്ങൾ വാട്ടർ കിയോസ്‌കുകളിൽ വെള്ളം ഉറപ്പു വരുത്തണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. 

∙പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ വേണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ നിർത്തിയിടുന്ന വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. 

∙സൂര്യാഘാതമേറ്റവരെ കട്ടിലിലോ തറയിലോ ഫാനിന്റെ കാറ്റ് ഏൽക്കാൻ പാകത്തിൽ കിടത്തി നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ച് വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും നൽകുകയാണ് ആദ്യം വേണ്ടത്.  തുടർന്ന് വൈദ്യസഹായവും തേടാം.