കടയ്ക്കൽ∙ തുറക്കാത്ത പെയിന്റ് കട തുറന്ന് പ്രവർത്തിച്ചതായി കാണിച്ചു 80 വയസ്സുകാരനായ വ്യാപാരിക്ക് പൊലീസിന്റെ പെറ്റി. കടയ്ക്കൽ ജംക്‌ഷനിലെ വ്യാപാരി ഉദയാ ഭവനിൽ കെ.എൻ. ദേവരാജന്റെ പേരിലാണ് കേസെടുത്തത്. സമ്പൂർണ ലോക്ഡൗൺ ദിവസമായ ശനി രാവിലെ വീട്ടിൽ നിന്നു ജംക്‌ഷനിൽ എത്തി കട തുറന്നു ഷട്ടർ പൊക്കിയ ശേഷം പത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടയ്ക്കൽ∙ തുറക്കാത്ത പെയിന്റ് കട തുറന്ന് പ്രവർത്തിച്ചതായി കാണിച്ചു 80 വയസ്സുകാരനായ വ്യാപാരിക്ക് പൊലീസിന്റെ പെറ്റി. കടയ്ക്കൽ ജംക്‌ഷനിലെ വ്യാപാരി ഉദയാ ഭവനിൽ കെ.എൻ. ദേവരാജന്റെ പേരിലാണ് കേസെടുത്തത്. സമ്പൂർണ ലോക്ഡൗൺ ദിവസമായ ശനി രാവിലെ വീട്ടിൽ നിന്നു ജംക്‌ഷനിൽ എത്തി കട തുറന്നു ഷട്ടർ പൊക്കിയ ശേഷം പത്രം എടുത്തു വീട്ടിൽ പോകാൻ ഒരുങ്ങുമ്പോഴാണു പൊലീസ് എത്തിയത്.

പേരും മേൽ വിലാസവും ചോദിച്ച ശേഷം സ്റ്റേഷനിൽ ചെല്ലാൻ എസ്ഐ ആവശ്യപ്പെട്ടു. ദേവരാജൻ സ്റ്റേഷനിൽ എത്തി. എസ്ഐയെ കണ്ടപ്പോൾ കട തുറന്നതിനു കേസ് എടുക്കുമെന്നു പറഞ്ഞു. പത്രം എടുക്കാൻ വന്നതാണെന്നും സാധാരണ രാവിലെ കടയിൽ എത്തി പത്രം എടുത്തു വീട്ടിൽ പോകുകയാണ് പതിവെന്നു ഇൻസ്പെക്ടറെ അറിയിച്ചു. എന്നാൽ പത്രം വീട്ടിൽ വരുത്തി കൂടെ എന്നു ചോദിച്ചു ഇൻസ്പെക്ടർ ആക്ഷേപിച്ചതായി ദേവരാജൻ ആരോപിച്ചു. കാര്യങ്ങൾ ധരിപ്പിച്ചിട്ടും പെറ്റി കേസെടുത്തു. തുക അടച്ച ശേഷം ദേവരാജൻ  കലക്ടർ, റൂറൽ എസ്പി, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.