പുത്തൂർ ∙ ക്രിസ്മസ് ദിനത്തിൽ സ്വപ്നഭവനം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ഓതിരംമുകൾ ഷാജിഭവനിൽ കുഞ്ഞുമോൻ, ലീലാമ്മ ദമ്പതികളുടെ കുടുംബം. കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് (ചാമവിള പള്ളി) പള്ളിയിലെ ചാരിറ്റി വിഭാഗമാണു ഈ നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയിച്ചത്. 10 ലക്ഷം രൂപയോളം ചെലവിട്ട് 1000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൂർ ∙  ക്രിസ്മസ് ദിനത്തിൽ സ്വപ്നഭവനം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ഓതിരംമുകൾ ഷാജിഭവനിൽ കുഞ്ഞുമോൻ, ലീലാമ്മ ദമ്പതികളുടെ കുടുംബം. കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് (ചാമവിള പള്ളി) പള്ളിയിലെ ചാരിറ്റി വിഭാഗമാണു ഈ നിർധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയിച്ചത്. 10 ലക്ഷം രൂപയോളം ചെലവിട്ട് 1000 ചതുരശ്ര അടി വിസ്തീർണത്തിൽ പൂമുഖം, ഹാൾ, 2 കിടക്കമുറി, ശുചിമുറി, അടുക്കള എന്നിവയുൾപ്പെടെയാണു വാർത്ത വീട് നിർമിച്ചു നൽകിയത്.സഖറിയാസ് മാർ അന്തോണിയോസ് വീടിന്റെ സമർപ്പണം നിർവഹിച്ചു.

അശരണരെ സഹായിക്കുകയും ഇടം ഇല്ലാത്തവർക്ക് അത് ഒരുക്കി നൽകുകയുമാണ് യഥാർഥ ദൈവസ്നേഹം എന്ന് അദ്ദേഹം പറഞ്ഞു. വികാരി ഫാ. ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി സി.ഐ.ഷിജു, സെക്രട്ടറി എം.കുഞ്ഞുമോൻ, സൺഡേ സ്കൂൾ പ്രഥമാധ്യാപകൻ കെ.സാംകുട്ടി, കെ.ബാബു, വാർഡംഗം സുജാത, സിജു പാപ്പച്ചൻ , സി.കെ.വർഗീസ് , അച്ചൻകുഞ്ഞ് , പി.രാജു, ബാബു, ബിജീഷ് വർഗീസ്, നിർമാണ കമ്മിറ്റി കൺവീനർ പന്തറ ബിജു, എൻജിനീയർ ജോയൽ ജോൺ, രാജൻ തുടങ്ങിയവർ പങ്കെടുത്തു. പള്ളിയിലെ ചാരിറ്റി വിഭാഗം നിർമിച്ചു നൽകുന്ന ആറാമത്തെ വീടാണിത്.