തെന്മല∙ കേരളത്തിന്റെ സ്വന്തം പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ (ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ) അടുത്തു കാണാൻ ഇത്തവണയും തെന്മലയിൽ അവസരം. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് ഇവ ഉള്ളത്. വംശനാശഭീഷണി നേരിടുന്ന ഇവയെ 2016ലും തെന്മല പതിമൂന്നുകണ്ണറയ്ക്കു സമീപത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല∙ കേരളത്തിന്റെ സ്വന്തം പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ (ഗ്രേറ്റ് ഇന്ത്യൻ ഹോൺബിൽ) അടുത്തു കാണാൻ ഇത്തവണയും തെന്മലയിൽ അവസരം. സംസ്ഥാനത്ത് തെന്മല ശെന്തുരുണി കഴിഞ്ഞാൽ നെല്ലിയാമ്പതിയിലും, അതിരപ്പള്ളിയിലും ആണ് ഇവ ഉള്ളത്. വംശനാശഭീഷണി നേരിടുന്ന ഇവയെ 2016ലും തെന്മല പതിമൂന്നുകണ്ണറയ്ക്കു സമീപത്ത് കണ്ടിട്ടുണ്ട്.

ശെന്തുരുണിയുടെ ഉൾവനങ്ങളിൽ മാത്രം കാണുന്ന വേഴാമ്പൽ പതിമൂന്നുകണ്ണറയ്ക്കു സമീപത്തുള്ള വനത്തിലെ ആൽമരങ്ങളിലെ പഴം ഭക്ഷിക്കാനാണ് എത്തുന്നത്. ഇത്തവണ 10 എണ്ണത്തെ വരെ ഒരുമിച്ച് കണ്ടു. കഴിഞ്ഞ വർഷം ഇവിടെ 100 എണ്ണത്തെ കണ്ടിരുന്നു. ദേശീയപക്ഷിയുടെ ചിത്രം പകർത്താൻ 2 ദിവസമായി ഫൊട്ടോഗ്രാഫർമാരുടെ തിരക്കുണ്ട്.

ADVERTISEMENT

പേരിന് കാരണം

ഹെലികോപ്്റ്റർ പറക്കുന്നതുപോലുള്ള ശബ്ദത്തോടെയാണ് ഇവ പറക്കുന്നത്. ഈ ശബ്ദം മലയോരങ്ങളിൽത്തട്ടി എക്കോപോലെ നമ്മുടെ കാതുകളിൽ പതിക്കും. പതിമൂന്നുകണ്ണറയിൽ നിന്നാൽ ഇവ പറക്കുന്നതിന്റെ ശബ്ദം സഞ്ചാരികൾക്ക് വ്യക്തമായി കേൾക്കാം.

ADVERTISEMENT

ശല്യം ചെയ്യരുത്

വേഴാമ്പലിന്റെ സാന്നിധ്യം തെന്മലയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ഇവയെ കാണാൻ സഞ്ചാരികളും ധാരാളമായി എത്തുന്നുണ്ട്. ഇതോടെ സ്വസ്ഥമായി വിഹരിച്ചിരുന്ന ഇവയ്ക്കു ചെറിയ ശല്യവും ആയിട്ടുണ്ട്. മരച്ചില്ലകളിൽ ഇരിക്കുന്ന വേഴാമ്പലുകൾ പറക്കാൻ വേണ്ടി ശബ്ദം ഉണ്ടാക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. 

ADVERTISEMENT

ഇങ്ങനെയുള്ള ശല്യപ്പെടുത്തലുകൾ തുടർന്നാൽ ഇവിടെ നിന്നു മറ്റൊരു സ്ഥലത്തേക്ക് കൂട്ടമായി മാറിപ്പോകുമെന്നാണ് പക്ഷിനിരീക്ഷകർ പറയുന്നത്. ശാന്തമായി ഇവയെ കണ്ടു മടങ്ങാനാണെങ്കിൽ ഇവിടേക്ക് വരിക അല്ലെങ്കിൽ അവയെ സ്വസ്ഥമായി വിടുക എന്നാണ് മലമുഴക്കിയുടെ ചിത്രം പകർത്താൻ എത്തിയ വന്യജീവി ഫൊട്ടോഗ്രാഫർമാർ പറയുന്നത്. നെല്ലിയാമ്പതിയിലും അതിരപ്പള്ളിയിലും സഞ്ചാരികളുടെ ശല്യം ഏറിയതോടെ വേഴാമ്പലിനെ കാണാൻപോലും സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.