കൊല്ലം ∙ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിലും കേരളത്തോടു ദക്ഷിണ റെയിൽവേ കാട്ടുന്ന ചിറ്റമ്മ നയത്തിലും ശക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ജനറൽ മാനേജരുടെ ഓൺലൈൻ യോഗത്തിൽ അറിയിച്ചു. അവഗണനയിൽ പ്രതിഷേധിച്ച് എംപി യോഗത്തിൽ പങ്കെടുത്തതു സ്റ്റേഷനു മുന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിലും കേരളത്തോടു ദക്ഷിണ റെയിൽവേ കാട്ടുന്ന ചിറ്റമ്മ നയത്തിലും ശക്തമായ വിയോജിപ്പു രേഖപ്പെടുത്തുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ജനറൽ മാനേജരുടെ ഓൺലൈൻ യോഗത്തിൽ അറിയിച്ചു.  അവഗണനയിൽ പ്രതിഷേധിച്ച് എംപി യോഗത്തിൽ പങ്കെടുത്തതു സ്റ്റേഷനു മുന്നിൽ ജനങ്ങളുടെയും പൊതുപ്രവർത്തകരുടെയും ഒപ്പമിരുന്നാണ്.

മൺറോത്തുരുത്തിൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കുക, പുതിയ കെട്ടിടം നിർമിക്കുക, പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുക, സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആവശ്യമായ അടിപ്പാത നിർമിക്കുക, റെയിൽവേ ട്രാക്കിന് ഇരുവശവുമുള്ള റോഡ് സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ എംപി ഉന്നയിച്ചു.മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ചങ്ങനാശേരി, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, ശാസ്‌താംകോട്ട റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ അടിയന്തരമായി നടപ്പാക്കുന്നതിനു സാറ്റിൻ റെയിൽവേ ജനറൽ മാനേജർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും എംപി പറഞ്ഞു.

ADVERTISEMENT

സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന സിൽവർ ലൈൻ പാതയ്ക്ക് ഒരു കാരണവശാലും അനുമതി നൽകരുതെന്നും എംപി ആവശ്യപ്പെട്ടു. യോഗത്തിൽ മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, പഞ്ചായത്ത് അംഗങ്ങളായ സുശീല ജയകുമാർ, പ്രമീള പ്രകാശ്, പ്രസന്നകുമാർ, പി.ജയൻ, സേതുനാഥൻ, സുന്ദരേശൻ, ജേക്കബ് സാമുവൽ, ഷിബു, അഖിൽ, അനീഷ് സുകുമാരൻ, അനിൽ കുമാർ, ദീപ്തി എന്നിവർ പങ്കെടുത്തു.