കുളത്തൂപ്പുഴ∙ വനത്തിനുള്ളിലെ കട്ടിളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്കു പരുക്ക്. ഗുരുതര പരുക്കുകളോടെ വട്ടപ്പറമ്പിൽ വീട്ടിൽ ബിജുവിനെ (38) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. കാട്ടുതീ പ്രതിരോധ ജോലിയുമായി ബന്ധപ്പെട്ടു വനത്തിൽ കയറിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുളത്തൂപ്പുഴ∙ വനത്തിനുള്ളിലെ കട്ടിളപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർക്കു പരുക്ക്. ഗുരുതര പരുക്കുകളോടെ വട്ടപ്പറമ്പിൽ വീട്ടിൽ ബിജുവിനെ (38) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. കാട്ടുതീ പ്രതിരോധ ജോലിയുമായി ബന്ധപ്പെട്ടു വനത്തിൽ കയറിയപ്പോൾ കാട്ടാനയുടെ മുൻപിൽപ്പെടുകയായിരുന്നു.

കൈയ്ക്കും കാലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നവകേരളം പദ്ധതിയിൽ വനംവകുപ്പ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി നടപ്പാക്കുന്ന ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ജനവാസ മേഖലയാണു കട്ടിളപ്പാറ. ഇവിടെ നിന്നു മാറാൻ ശേഷിക്കുന്ന കുടുംബങ്ങളിൽ ഒന്നാണ് ബിജുവിന്റേത്.  വേനൽ ശക്തമായതോടെ ഉൾവനാന്തരങ്ങളിൽ നിന്നു കാട്ടാനക്കൂട്ടം പരപ്പാർ അണക്കെട്ട് പ്രദേശത്തേക്കു കൂട്ടത്തോടെ തമ്പടിക്കുകയാണ്.