ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന അപകട മരണങ്ങളിൽ 27% വൈകിട്ട് 6 മുതൽ 9 വരെയുള്ള 3 മണിക്കൂറിനുള്ളിൽ. രാത്രി 12 മുതൽ പുലർച്ചെ 6 വരെ നടന്ന ഓരോ 4 അപകടങ്ങളിലും ഒരാൾ വീതം മരിച്ചു. 2021ൽ ജില്ലയിൽ 355 പേരാണ് അപകടത്തിൽ മരിച്ചത് 2586 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ 2959 അപകടങ്ങളാണ് ഉണ്ടായതെന്ന് മോട്ടർ വാഹന

ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന അപകട മരണങ്ങളിൽ 27% വൈകിട്ട് 6 മുതൽ 9 വരെയുള്ള 3 മണിക്കൂറിനുള്ളിൽ. രാത്രി 12 മുതൽ പുലർച്ചെ 6 വരെ നടന്ന ഓരോ 4 അപകടങ്ങളിലും ഒരാൾ വീതം മരിച്ചു. 2021ൽ ജില്ലയിൽ 355 പേരാണ് അപകടത്തിൽ മരിച്ചത് 2586 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ 2959 അപകടങ്ങളാണ് ഉണ്ടായതെന്ന് മോട്ടർ വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന അപകട മരണങ്ങളിൽ 27% വൈകിട്ട് 6 മുതൽ 9 വരെയുള്ള 3 മണിക്കൂറിനുള്ളിൽ. രാത്രി 12 മുതൽ പുലർച്ചെ 6 വരെ നടന്ന ഓരോ 4 അപകടങ്ങളിലും ഒരാൾ വീതം മരിച്ചു. 2021ൽ ജില്ലയിൽ 355 പേരാണ് അപകടത്തിൽ മരിച്ചത് 2586 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ 2959 അപകടങ്ങളാണ് ഉണ്ടായതെന്ന് മോട്ടർ വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന അപകട മരണങ്ങളിൽ 27% വൈകിട്ട് 6 മുതൽ 9 വരെയുള്ള  3 മണിക്കൂറിനുള്ളിൽ.  രാത്രി 12 മുതൽ പുലർച്ചെ 6 വരെ നടന്ന ഓരോ 4 അപകടങ്ങളിലും ഒരാൾ വീതം മരിച്ചു. 2021ൽ ജില്ലയിൽ 355 പേരാണ് അപകടത്തിൽ  മരിച്ചത്  2586 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആകെ 2959 അപകടങ്ങളാണ് ഉണ്ടായതെന്ന് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തയാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

ദേശീയപാതയിൽ 956 അപകടങ്ങളിലായി 130 പേർ മരിച്ചു. മറ്റു റോഡുകളിൽ  2003 അപകടം നടന്നു.  225 മരണം.  2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം അപകടം15.89 % കുറഞ്ഞു. മരണ നിരക്കിൽ 19.31% കുറവ്. കഴിഞ്ഞ വർഷം ആദ്യ നാലുമാസം  മു‍ൻ വർഷത്തെക്കാൾ അപകട നിരക്കു കൂടുതൽ ആയിരുന്നെങ്കിലും തുടർന്നു അപകടങ്ങൾ കുറഞ്ഞു. 

ADVERTISEMENT

ചവറയിൽ മരിച്ചത് 25 പേർ,കരുനാഗപ്പള്ളിയിൽ 28 

കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കൂടുതൽ അപകടം ഉണ്ടായത് ചവറ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിലാണ്. ചവറയിൽ  220 അപകടങ്ങളിലായി  25 പേർ മരിക്കുകയും  184 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.  കരുനാഗപ്പള്ളിയിൽ 226 അപകടങ്ങളിൽ  28 പേർ മരിച്ചു. 204 പേർക്ക് പരുക്കേറ്റു. റൂറൽ പൊലീസ് പരിധിയിൽ കൂടുതൽ അപകടങ്ങൾ നടന്നത്. കൊട്ടാരക്കര, കുണ്ടറ, ചടയമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിലാണ്   കൊട്ടാരക്കരയിൽ 227 അപകടങ്ങളിൽ 29 പേർ മരിച്ചു.  195 പേർക്ക് പരുക്കേറ്റു. കുണ്ടറയിൽ 175 അപകടം, 23 മരണം, 144 പേർക്ക് പരുക്ക്, ചടയമംഗലത്ത് 140 അപകടം, 20 മരണം,, 132 പേർക്ക് പരുക്ക്. . 

ADVERTISEMENT

വിവിധ സമയങ്ങളിൽ ഉണ്ടായ അപകടങ്ങൾ ശതമാനത്തിൽ. ബ്രാക്കറ്റിൽ പരുക്കേറ്റവർ

∙രാത്രി 12 മുതൽ പുലർച്ചെ 3 വരെ– 1.49 % (2.94%)
∙3 മുതൽ രാവിലെ 6 വരെ–3.05% (5.29%)
∙ രാവിലെ 6 മുതൽ 9 വരെ–11.37% (7.05%)
∙ 9 മുതൽ 12 വരെ –17.34% (18.82%)
∙ 12 മുതൽ 3 വരെ–18.83% (14.11%)
∙ വൈകിട്ട് 3 മുതൽ 6 വരെ–19.11% (14.11%)
∙ 6 മുതൽ രാത്രി 9 വരെ –23.8% (27.05%)
∙9 മുതൽ 12 വരെ– 4.97% (10.58%).

ADVERTISEMENT


∙അപകടങ്ങളിൽപ്പെട്ടത് 55% ഇരുചക്രവാഹനങ്ങൾ. 25% പേർ 16നും 30നും ഇടയിൽ പ്രായമുള്ളവർ.
∙ആകെ അപകടങ്ങളിൽ 75 % സ്വകാര്യ വാഹനങ്ങൾ.
∙ കൊല്ലം സിറ്റി പൊലീസ് പരിധിയിൽ: അപകടം–1552, മരണം–185,
∙റൂറൽ പൊലീസ് പരിധിയിൽ: അപകടം– 1407, മരണം–170
∙ദേശീയപാതയിൽ: അപകടം– 856, മരണം– 130
∙മറ്റു റോഡുകളിൽ: അപകടം– 2003 . മരണം– 225
∙ 100ൽ കൂടുതൽ അപകടവും 20ൽ അധികം മരണവും ഉണ്ടായി പൊലീസ് സ്റ്റേഷനുകൾ: കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, കുണ്ടറ, ചവറ
∙ റൂറൽ പൊലീസ് പരിധിയിലെ അപകടങ്ങളിൽ 25% എംസി റോഡിൽ

അപകടം കുറവുള്ള സ്റ്റേഷൻ

അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം അപകടത്തിൽ ഒരാൾ പോലും മരിച്ചു.  2 അപകടമാണ് കഴിഞ്ഞ വർഷം ഇവിടെ നടന്നത്. 3 പേർക്കു പരുക്കേറ്റു. സിറ്റി പൊലീസ് പരിധിയിലെ  16 സ്റ്റേഷനിൽ  പള്ളിത്തോട്ടം, ചവറ തെക്കുംഭാഗം, കൊല്ലം വെസ്റ്റ് എന്നിവിടങ്ങളിലാണ് എറ്റവും കുറഞ്ഞ അപകട മരണങ്ങൾ.പള്ളിത്തോട്ടത്തും(12 അപകടം, ഗുരുതര പരക്ക് 9)  കൊല്ലം വെസ്റ്റിലും( 45 അപകടം)  2 പേർ വീതവും ചവര തെക്കും ഭാഗത്ത് ( 30 അപകടം)  3 പേരുമാണ് കഴിഞ്ഞ വർഷം മരിച്ചത്. റൂറൽ പൊലീസ് പരിധിയിലെ 35 സ്റ്റേഷനിൽ പത്തനാപുരത്ത് 2, (അപകടം 32, ഗുരുതര പരുക്ക്–29),   ഈസ്റ്റ് കല്ല‍ട 3 (അപകടം–24, ഗുരുതര പരുക്ക് –17), അഞ്ചൽ 3 (അപകടം–62, ഗുരുതര പരുക്ക്–56) മരങ്ങൾ വീതം ഉണ്ടായി. 

റോഡപകടങ്ങൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ ദേശീയ പാതയിൽ ഓച്ചിറ പ്രീമിയർ ജംക്‌ഷൻ, ചങ്ങൻകുളങ്ങര– വലിയകുളങ്ങര
വവ്വാക്കാവ്– പുലിയൻകുളങ്ങര കരുനാഗപ്പള്ളി പുള്ളിമാ‍ൻ ജംക്‌ഷൻ, കരോട്ടുമുക്ക്,
വെറ്റമുക്ക്– പോരൂക്കര പള്ളിമുക്ക് ഇടപ്പള്ളിക്കോട്ട, ടൈറ്റാനിയം ജംക്‌ഷൻ,
ശക്തികുളങ്ങര പാലം– മരിയാലയം മൈലക്കാട് ജംക്‌ഷൻ, കല്ലുവാതുക്കൽ ജംക്‌ഷൻ
പാരിപ്പള്ളി– കടമ്പാട്ടുകോണം പുനലൂരിൽ ഇളമ്പൽ, വിളക്കുടി, ചെമ്മന്തൂർ, അഞ്ചൽ
എംസി റോഡിൽ നിലമേൽ, ശ്രീരാഗം വളവ്, അകമൺ, പനവേലി, കരിക്കം, കലയപുരം,
കൊല്ലം തിരുമംഗലം പാതയിൽ എഴുകോൺ ചീരങ്കാവ് ശാസ്താംകോട്ടയിൽ ഭരണിക്കാവ് ജംക്‌ഷൻ.