കൊല്ലം ∙ ജില്ലയിൽ തക്കാളിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. 10 ൽ താഴെ കുട്ടികളാണു നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ 82 പേരിലാണു രോഗം കണ്ടെത്തിയത്. വൈറസ് ബാധിത രോഗമായ തക്കാളിപ്പനി 5 വയസ്സിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്. ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ജില്ലയിൽ തക്കാളിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. 10 ൽ താഴെ കുട്ടികളാണു നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ 82 പേരിലാണു രോഗം കണ്ടെത്തിയത്. വൈറസ് ബാധിത രോഗമായ തക്കാളിപ്പനി 5 വയസ്സിൽ താഴെയുള്ള കുട്ടികളെയാണു ബാധിക്കുന്നത്. ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ക്ലസ്റ്ററുകൾ ഒന്നും ഇപ്പോഴില്ല.

കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ആര്യങ്കാവ്, അഞ്ചൽ, നെടുവത്തൂർ മേഖലകളിലും സ്ഥിതി നിയന്ത്രണവിധേയമായിട്ടുണ്ട്. രോഗം ഇപ്പോഴും ഉണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സംശയിക്കുന്ന കുട്ടികളെ അങ്കണവാടികളിലും സ്കൂളുകളിലും വിടരുതെന്നു നിർദേശമുണ്ട്. 

ADVERTISEMENT

ലക്ഷണങ്ങൾ

കടുത്ത പനി, ക്ഷീണം, അസഹ്യമായ വേദന, കൈവെള്ള, കാൽവെള്ള, വായയുടെ അകം, പൃഷ്ഠഭാഗം, കൈകാൽ മുട്ടുകൾ എന്നിവിടങ്ങളിൽ വരുന്ന നിറം മങ്ങിയ പാടുകൾ ചിക്കൻ പോക്സ് പോലെ പൊള്ളൽ രൂപത്തിലാകുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. കൈവെള്ളയിലും കാൽവെള്ളയിലും ചുവന്ന കുരുക്കളും തടിപ്പുകളും രൂപപ്പെടും. വായയ്ക്ക് അകത്തുണ്ടാകുന്ന പൊള്ളലുകൾ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കാം. 

ADVERTISEMENT

ശ്രദ്ധ വേണം

∙ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം
∙തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാം
∙തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ചു കുളിപ്പിക്കാം.
∙ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം
∙വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
∙കുട്ടികളെ പരിചരിക്കുന്നവർ ശുചിത്വവും സാമൂഹിക അകലവും പാലിക്കണം.