തെന്മല ∙ പാലരുവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന വാഹനത്തിനു ഫിറ്റ്നസ് ഉൾപ്പെടെയുള്ള രേഖകളില്ലെന്നു പരാതി. 34 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ 50 വരെ സഞ്ചാരികളെ കുത്തിനിറച്ചാണ് യാത്ര. ബസിന്റെ ഫിറ്റ്നസ് 2021 സെപ്റ്റംബർ 26നും ഇൻഷുറൻസ് ഈ വർഷം ഫെബ്രുവരി 22നും അവസാനിച്ചിരുന്നു. പാലരുവിയിലേക്ക് എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്മല ∙ പാലരുവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോകുന്ന വാഹനത്തിനു ഫിറ്റ്നസ് ഉൾപ്പെടെയുള്ള രേഖകളില്ലെന്നു പരാതി. 34 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ 50 വരെ സഞ്ചാരികളെ കുത്തിനിറച്ചാണ് യാത്ര. ബസിന്റെ ഫിറ്റ്നസ് 2021 സെപ്റ്റംബർ 26നും ഇൻഷുറൻസ് ഈ വർഷം ഫെബ്രുവരി 22നും അവസാനിച്ചിരുന്നു. പാലരുവിയിലേക്ക് എത്തുന്ന സഞ്ചാരികളെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ജലപാതത്തിലേക്ക് കൊണ്ടുപോകുന്നത് വനംവകുപ്പിന്റെ ബസിലാണ്. ഒരു ബസ് മാത്രമുള്ളതിനാൽ എല്ലാ ട്രിപ്പുകൾക്കും നല്ല തിരക്കാണ്. 

നിലവിൽ ഓടിക്കൊണ്ടിരുന്ന ഈ ബസിന്റെ പ്ലേറ്റ് സെറ്റ് ഒടിഞ്ഞതിനാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയില്ല.4 ബസുകളിൽ മൂന്നും നിലവിൽ കട്ടപ്പുറത്താണ്. 2 വർഷം മുൻപ് വാർഷിക അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്തേക്ക് പോയ 2 ബസുകൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 2 ബസിന്റെയും പണി പൂർത്തിയായി കിടക്കുകയാണെന്ന് ഷോറൂം ജീവനക്കാർ നിരന്തരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ടെങ്കിലും ബസ് ഏറ്റെടുത്തിട്ടില്ല. ഒരു ബസ് ആര്യങ്കാവ് റേഞ്ച് ഓഫിസിന് സമീപത്തെ ഷെഡിൽ വിശ്രമിക്കുകയാണ്. ഈ ബസിന്റെയും രേഖകൾ കൃത്യമല്ല.