വാളകം ∙ സംരക്ഷണ ഭിത്തി തകർന്നത് റോഡിന്റെ ബലക്ഷയത്തിനു ഇടയാക്കുമെന്നു ആശങ്ക. അമ്പലക്കര – പെരുമ്പ – ഉമ്മന്നൂർ റോഡിൽ പെരുമ്പ ഭാഗത്താണ് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നത്. മഴയിൽ ദിവസങ്ങൾക്കു മുൻപാണു പാറകൊണ്ടുള്ള പഴയ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണതെന്നു സമീപവാസികൾ പറയുന്നു. ഭിത്തിയുടെ ബാക്കി ഭാഗവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാളകം ∙ സംരക്ഷണ ഭിത്തി തകർന്നത് റോഡിന്റെ ബലക്ഷയത്തിനു ഇടയാക്കുമെന്നു ആശങ്ക. അമ്പലക്കര – പെരുമ്പ – ഉമ്മന്നൂർ റോഡിൽ പെരുമ്പ ഭാഗത്താണ് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകർന്നത്. മഴയിൽ ദിവസങ്ങൾക്കു മുൻപാണു പാറകൊണ്ടുള്ള പഴയ ഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണതെന്നു സമീപവാസികൾ പറയുന്നു. ഭിത്തിയുടെ ബാക്കി ഭാഗവും അപകടാവസ്ഥയിലാണ്. പെരുമ്പ ജംക്‌ഷനിലെ കലുങ്കിന്റെ ഭാഗത്ത് റോഡ് താഴ്ന്നതായും പരാതിയുണ്ട്. 

കാലപ്പഴക്കത്താൽ പഴയ സംരക്ഷണ ഭിത്തികൾ ഇടിയുന്നത് റോഡിന്റെ ബലക്ഷയത്തിനു ഇടയാക്കും. പ്രധാന പാതയായതിനാൽ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. സംരക്ഷണ ഭിത്തിയിലെ പാറകൾ ഇടിഞ്ഞു വീടുകൾക്കു സമീപത്തു വീഴുന്നതു ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്കു ഏറെ ഭീഷണിയാണ്. അപകട ഭീഷണിയിലായ പഴയ സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്നതിനു നടപടി ഉണ്ടാകണമെന്നു കോൺഗ്രസ് വാളകം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാംസൺ വാളകം ആവശ്യപ്പെട്ടു.