കൊല്ലം∙ കടൽക്ഷോഭ മുന്നറിയിപ്പുകൾ അവഗണിച്ചു വെടിക്കുന്ന് മുതൽ കൊല്ലം ബീച്ച് വരെയുള്ള ഭാഗത്തു കടലിൽ ഇറങ്ങിയ 11 പേർ തിരയിൽപെട്ടു. തിരയിൽപെട്ടവരെ ലൈഫ് ഗാർഡുമാരും പ്രദേശവാസികളുമാണ് രക്ഷപ്പെടുത്തിയത്. കൊല്ലം ബീച്ചിൽ രാവിലെ 10.30ന് എത്തിയ അഞ്ചംഗ കുടുംബമാണ് ആദ്യം തിരയിൽപെട്ടത്. ലൈഫ് ഗാർഡുമാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കടൽക്ഷോഭ മുന്നറിയിപ്പുകൾ അവഗണിച്ചു വെടിക്കുന്ന് മുതൽ കൊല്ലം ബീച്ച് വരെയുള്ള ഭാഗത്തു കടലിൽ ഇറങ്ങിയ 11 പേർ തിരയിൽപെട്ടു. തിരയിൽപെട്ടവരെ ലൈഫ് ഗാർഡുമാരും പ്രദേശവാസികളുമാണ് രക്ഷപ്പെടുത്തിയത്. കൊല്ലം ബീച്ചിൽ രാവിലെ 10.30ന് എത്തിയ അഞ്ചംഗ കുടുംബമാണ് ആദ്യം തിരയിൽപെട്ടത്. ലൈഫ് ഗാർഡുമാരുടെ ശ്രദ്ധയിൽപെട്ടതിനാൽ അപകടം ഒഴിവായി. ഉച്ചയ്ക്ക് 12.30 കൊല്ലം ബീച്ചിന്റെ തെക്ക് ഭാഗത്ത് പാപനാശത്തിനോട് ചേർന്ന് വെടിക്കുന്നു ഭാഗത്ത് 4 വിദ്യാർഥികളാണ്  പിന്നീട് തിരയിൽപെട്ടത്. നാട്ടുകാർ ഇടപെട്ടാണ് എല്ലാവരെയും രക്ഷിച്ചത്. 

 വൈകിട്ട് 5.30ന് ബീച്ചിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മറ്റ് 2 യുവാക്കൾ തിരയിൽപെട്ടു. ശനി മുതൽ കൊല്ലം ബീച്ചിൽ അനുഭവപ്പെടുന്ന ശക്തമായ തിരമാലകൾ കാരണം തീരത്തിന്റെ പല ഭാഗവും ഇടിഞ്ഞിരുന്നു. ബീച്ചിന്റെ മണൽത്തിട്ടകൾ കടലെടുത്തു. ലൈഫ് ഗാർ‌ഡുമാർ കൊല്ലം ബീച്ചിന്റെ 2 ഭാഗങ്ങളെ ബന്ധിപ്പിച്ച് ഒരു കിലോമീറ്ററോളം ദൂരത്തിൽ വടം വലിച്ചു കെട്ടിയിരുന്നു. കടലിൽ നിന്ന് 15 മീറ്ററോളം ഭാഗത്ത് പ്രവേശനം നിരോധിക്കാനാണ് വടം കെട്ടിത്തിരിച്ചത്. എന്നാൽ 2 ദിവസത്തിനുള്ളിൽ 10 മീറ്റർ ദൂരം തീരം കടലെടുത്തു. 

ADVERTISEMENT

വടം കെട്ടി തിരിച്ച ഭാഗത്തു നിന്ന് ഇപ്പോൾ കടലിലേക്ക് 5 മീറ്റർ ദൂരം മാത്രമേയുള്ളൂ. അവധി ദിവസമായതിനാൽ നൂറു കണക്കിനു സന്ദർശകരാണ് ഇന്നലെ ബീച്ചിലേക്കെത്തിയത്. ലൈഫ് ഗാർഡുമാർ അപായ സൈറൺ മുഴക്കുകയും നിശ്ചിത ഇടവേളകളിൽ അനൗൺസ്മെന്റ് നടത്തി കടലിലിലിറങ്ങുന്നത് വിലക്കിയിട്ടും സന്ദർശകർ ഫോട്ടോ എടുക്കാനും കാൽ നനയ്ക്കാനും മുന്നറിയിപ്പുകൾ അവഗണിച്ച് ഇറങ്ങുകയാണ്.