കൊല്ലം ∙ ഒന്നാംപാദ പരീക്ഷ അടുത്തിരിക്കെ ‘വെട്ടിക്കുറച്ച’ പാഠഭാഗങ്ങൾ പഠിപ്പിക്കണോ വേണ്ടയോ എന്നറിയാതെ അധ്യാപകർ. ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കുന്നതിന് എൻസിഇആർടി വെട്ടിക്കുറച്ച സിലബസ് സംബന്ധിച്ചു ഹയർ സെക്കൻഡറി വകുപ്പു വ്യക്തത വരുത്താത്തതാണു കാരണം. ആറു മുതൽ 12 വരെ ക്ലാസിലെ വിവിധ വിഷയങ്ങളുടെ സിലബസ് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ ഒന്നാംപാദ പരീക്ഷ അടുത്തിരിക്കെ ‘വെട്ടിക്കുറച്ച’ പാഠഭാഗങ്ങൾ പഠിപ്പിക്കണോ വേണ്ടയോ എന്നറിയാതെ അധ്യാപകർ. ഉള്ളടക്കത്തിന്റെ ഭാരം കുറയ്ക്കുന്നതിന് എൻസിഇആർടി വെട്ടിക്കുറച്ച സിലബസ് സംബന്ധിച്ചു ഹയർ സെക്കൻഡറി വകുപ്പു വ്യക്തത  വരുത്താത്തതാണു കാരണം. ആറു മുതൽ 12 വരെ ക്ലാസിലെ വിവിധ വിഷയങ്ങളുടെ സിലബസ് ഈ അധ്യയന വർഷം മുതൽ വെട്ടിക്കുറയ്ക്കാനാണ് എൻസിഇആർടി തീരുമാനിച്ചത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ബയോളജി, ധനതത്വശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം, ഭൂമി ശാസ്ത്രം തുടങ്ങിയവയിൽ സംസ്ഥാനത്തിന്റെയും  സിബിഎസ്ഇയുടെയും സിലബസും പുസ്തകവും എൻസിഇആർടിയുടേതാണ്. ഇതിൽ പല അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 

എന്നാൽ ഇതു സംബന്ധിച്ചു സംസ്ഥാനത്തു തീരുമാനം എടുത്തിട്ടില്ല.   ഉള്ളടക്കത്തിന്റെ അമിതഭാരം സംബന്ധിച്ചു വർഷങ്ങളായി പരാതി ഉണ്ടെങ്കിലും എൻസിഇആർടി കുറയ്ക്കാതെ കേരളത്തിൽ മാത്രം സിലബസ് കുറയ്ക്കാൻ കഴിയുമായിരുന്നില്ല. നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾ സിബിഎസ്ഇ സിലബസും എൻസിഇആർടി പുസ്തകവും അടിസ്ഥാനമാക്കിയാണ്. ദേശീയ മാറ്റങ്ങൾക്ക് അനുസരിച്ചേ കേരളത്തിലും മാറാനാകൂ. എൻസിഇആർടി  വെട്ടിക്കുറച്ച ഭാഗങ്ങൾ പഠിപ്പിക്കണോ വേണ്ടയോ എന്ന നിർദേശം ഇതുവരെ അധ്യാപകർക്കു ലഭിച്ചിട്ടില്ല. 

ADVERTISEMENT

എസ്‌സിഇആർടിയും വിദ്യാഭ്യാസ വകുപ്പും ആണു തീരുമാനം എടുക്കേണ്ടത്. ഇതു സംബന്ധിച്ചു ചർച്ചകൾ പോലും നടന്നിട്ടില്ല. അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ചിലർ ഇതു പഠിപ്പിക്കുകയും മറ്റു ചിലർ പഠിപ്പിക്കാതിരിക്കുകയുമാണ്. പ്രയാസമേറിയ പാഠഭാഗങ്ങളാണ് ഒന്നാം വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അമിതഭാരം കേരളത്തിലെ കുട്ടികളുടെ മാർക്ക് കുറയുന്നതിനു കാരണമാകും. കേരളത്തിൽ മാത്രമാണ് ഒന്നാം വർഷത്തിൽ പൊതുപരീക്ഷ നടത്തുന്നത്.