അഭിമുഖം 16ന്കുളത്തൂപ്പുഴ∙ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വെൽഡിങ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭിമുഖം 16ന് രാവിലെ 11 ന് നടത്തും.വായ്പാ മേളതലവൂർ∙ സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിമുഖം 16ന്

കുളത്തൂപ്പുഴ∙ സാം ഉമ്മൻ മെമ്മോറിയൽ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ വെൽഡിങ് വിഭാഗം ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർഥികളുടെ അഭിമുഖം 16ന് രാവിലെ 11 ന് നടത്തും.

ADVERTISEMENT

വായ്പാ മേള

തലവൂർ∙ സംരംഭക വർഷത്തിന്റെ ഭാഗമായി ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി സംരംഭകർക്കായി വായ്പ, ലൈസൻസ്, സബ്സിഡി മേള ഇന്നു രണ്ടിന് നടക്കും. 8848986945.

ഹോർട്ടികോർപ് സ്റ്റാൾ

കൊല്ലം ∙ ഹോർട്ടികോർപ്പിന്റെ ചടയമംഗലം സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ പരിധിയിലുള്ള കരിങ്ങന്നൂർ, ആയൂർ, ആക്കൽ, ഏരൂർ സ്റ്റാളുകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

ADVERTISEMENT

ഐടിഐ പ്രവേശനം

കൊല്ലം ∙ പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിൽ ജില്ലയിൽ വെട്ടിക്കവല പാലമുക്കിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐയിൽ എൻസിവിടി  അംഗീകാരമുള്ള ഒരു വർഷം ദൈർഘ്യമുള്ള കാർപെന്റർ ട്രേഡിലേക്ക് അപേക്ഷിക്കാം.  80 ശതമാനം സീറ്റ് പട്ടിക ജാതിക്കാർക്കും 10% പട്ടികവർഗത്തിനും 10% മറ്റു വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. പത്താം ക്ലാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. പരിശീലനം സൗജന്യം. പ്രതിമാസം 800 രൂപ സ്റ്റൈപൻഡും ഹോസ്റ്റൽ അലവൻസ് ആയി 1500 രൂപയും ലഭിക്കും. 8137098295, 9605725141.

വിദ്യാഭ്യാസ അവാർഡ് 

കൊല്ലം ∙ മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായവരുടെ മക്കൾക്കു വിദ്യാഭ്യാസ അവാർഡിനായി  അപേക്ഷ ക്ഷണിച്ചു. 2022 എസ്എസ്എൽസി, പ്ലസ്ടു/വിഎച്ച്.എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്, പ്ലസ്ടു പരീക്ഷയിൽ ഫിസിക്‌സ്, സുവോളജി വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.  രക്ഷകർത്താവിന്റെ അപേക്ഷ, സംഘാംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പാസ്ബുക്ക്-മാർക്ക് ലിസ്റ്റ് എന്നിവയുടെ പ്രോജക്ട് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ശുപാർശയോടൊപ്പം 18നകം ജില്ലാ ഓഫിസിൽ ലഭിക്കണം. 9526041229.

ADVERTISEMENT

ഇ-മാർക്കറ്റ് പ്ലേസ് 

കൊല്ലം ∙ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വ്യാപാരത്തിനായി ഉൽപന്നങ്ങളും സേവനങ്ങളും സർക്കാർ ഇ-മാർക്കറ്റ് പ്ലേസ്/ജെം-പോർട്ടലിൽ റജിസ്റ്റർ ചെയ്യാം.  സർക്കാരുമായി ബിസിനസിന് സഹായകരമാണ് പോർട്ടൽ. സംരംഭങ്ങളുടെ റജിസ്‌ട്രേഷൻ മുതൽ അന്തിമ പേയ്‌മെന്റ് വരെയുള്ള നടപടികൾക്കും പിന്തുണ നൽകും.  9495608943.

റാങ്ക് പട്ടിക റദ്ദാക്കി

കൊല്ലം ∙ ജില്ലയിൽ നീതിന്യായ വകുപ്പിലെ പ്രോസസ് സർവർ (കാറ്റഗറി നമ്പർ-353/2016) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കിയതായി പിഎസ് സി ജില്ലാ ഓഫിസർ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിലെ കുക്ക് ഫസ്റ്റ് (കാറ്റഗറി നമ്പർ-180/2019, എൻസിഎ- മുസ്‌ലിം) റാങ്ക് പട്ടികയും റദ്ദാക്കി.