കൊല്ലം ∙ നാളെ ശ്രീകൃഷ്ണ ജയന്തി. അവതാര കഥകളിലെ കുസൃതികളുമായി, കുരുത്തോല കൊണ്ട് അലങ്കരിച്ച വീഥികളിൽ, പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ഒപ്പം നടന ചാരുതയുമായി ഗോപികമാരും. കംസ നിഗ്രഹവും വിശ്വരൂപ ദർശനവും സ്വർഗാരോഹണവും കൃഷ്ണ ലീലകളായി മാറുമ്പോൾ നാട് മഥുരാപുരിയുടെ ഓർമകളിൽ ലയിക്കും. നിറപറ വച്ചും നിലവിളക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ നാളെ ശ്രീകൃഷ്ണ ജയന്തി. അവതാര കഥകളിലെ കുസൃതികളുമായി, കുരുത്തോല കൊണ്ട് അലങ്കരിച്ച വീഥികളിൽ, പീലി ചൂടി ഉണ്ണിക്കണ്ണൻമാർ നിറയും. ഒപ്പം നടന ചാരുതയുമായി ഗോപികമാരും. കംസ നിഗ്രഹവും വിശ്വരൂപ ദർശനവും സ്വർഗാരോഹണവും കൃഷ്ണ ലീലകളായി മാറുമ്പോൾ നാട് മഥുരാപുരിയുടെ ഓർമകളിൽ ലയിക്കും. നിറപറ വച്ചും നിലവിളക്കും തെളിച്ചും ശോഭായാത്രയെ ഭക്തർ വരവേൽക്കും. ജില്ലയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്രകൾക്ക് ഒരുക്കം പൂർത്തിയാക്കി.

400 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ നടക്കുമെന്ന് ജില്ലാ സ്വാഗത സംഘം ഭാരവാഹികളായ എൻ.എസ്.ഗിരീഷ് ബാബു, ഡോ. വി.ശശിധരൻപിള്ള, എസ്.വാരിജാക്ഷൻ എന്നിവർ പറ‍ഞ്ഞു. കൊല്ലം നഗരം, ശക്തികുളങ്ങര, ചാത്തന്നൂർ, പാരിപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, ചടയമംഗലം, പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ, മഹാശോഭാ യാത്രകൾ നടക്കും. ചെറുശോഭാ യാത്രകൾ സംഗമിച്ചാണ് മഹാശോഭായാത്ര. വൈകിട്ട് 4ന് ശോഭായാത്രകൾ ആരംഭിക്കും. കൊല്ലം നഗരത്തിൽ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു മുന്നിൽ നിന്നാരംഭിച്ചു പുതിയ കാവ് ക്ഷേത്രത്തിൽ സമാപിക്കും. മുളങ്കാടകം, ശക്തികുളങ്ങര എന്നിവിടങ്ങളിൽ നിന്നു തുടങ്ങുന്ന ശോഭായാത്രകൾ വള്ളിക്കീഴ് ക്ഷേത്രത്തിൽ സംഗമിക്കും.