ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും കൊല്ലം ∙ പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫ‌ിസർ (വുമൻ പൊലീസ് ബറ്റാലിയൻ-കാറ്റഗറി നമ്പർ 94/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 26 മുതൽ 29 വരെയും, ഒക്ടോബർ ആറ്, ഏഴ് തീയതികളിലുമായി കൊല്ലം ലാൽ ബഹാദൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

കൊല്ലം ∙ പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫ‌ിസർ (വുമൻ പൊലീസ് ബറ്റാലിയൻ-കാറ്റഗറി നമ്പർ 94/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 26 മുതൽ 29 വരെയും, ഒക്ടോബർ ആറ്, ഏഴ് തീയതികളിലുമായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ  രാവിലെ 5.30 മുതൽ നടത്തും. വ്യക്തിഗത മെമ്മോ അയയ്ക്കില്ല. അർഹത നേടിയവർ പ്രവേശന ടിക്കറ്റും, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസ്സലുമായി ഗ്രൗണ്ടിൽ എത്തണം. 

ADVERTISEMENT

ലാറ്ററൽ എൻട്രി; റജിസ്ട്രേഷന്‍

എഴുകോൺ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഈ അധ്യയന വർഷത്തെ ലാറ്ററൽ എൻട്രി ഡിപ്ലോമ, മെക്കാനിക്കൽ എന്‍ജിനീയറിങ് (മുസ്‌ലിം ഒഴിവ്), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ജനറൽ ഒരു ഒഴിവ്)  സീറ്റുകളില്‍ പ്രവേശനത്തിന് പരിഗണിക്കുന്നതിനായി ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് 26ന് രാവിലെ 9.30 മുതൽ 10.30 വരെ നേരിട്ട് ഹാജരായി റജിസ്ട്രേഷൻ ചെയ്യാമെന്ന്ന്ന് അധികൃതർ അറിയിച്ചു.  9744846849, 9400364047,811984538.

വോക് ഇൻ ഇന്റർവ്യൂ

കൊല്ലം ∙ മൃഗസംരക്ഷണ വകുപ്പിന്റെ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ, പാരാവെറ്റ്, ഡ്രൈവർ-കം-അറ്റൻഡന്റ് തസ്തികകളിലേക്ക് 28ന് രാവിലെ 10, ഉച്ചയ്ക്ക് 2, 29ന് രാവിലെ 10 എന്നിങ്ങനെ അഭിമുഖം നടത്തും. ഫോൺ: 0474-2793464.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു

കൊല്ലം ∙ കെൽട്രോണിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0474 2731061.

പരിശീലകരെ നിയമിക്കുന്നു

കൊല്ലം ∙ മുഖത്തല ബ്ലോക്ക്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പ്രോജക്ടുകളിലേക്ക് പരിശീലകരെ നിയമിക്കുന്നു. യോഗ ട്രെയ്നർ, സ്പീച്ച്, ഒക്യുപേഷനൽ തെറപ്പിസ്റ്റ്, വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ ട്രെയ്നർ 26ന് രാവിലെ 10.30നും, സ്പീച്ച്, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നിവർക്ക് 11.30നും വിമൺ ഫെസിലിറ്റേർക്ക് ഉച്ചയ്ക്ക് 12നുമാണ് അഭിമുഖം. അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം. ഫോൺ: 0474 2504411

ADVERTISEMENT

തീയതി നീട്ടി

കൊല്ലം ∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. ഫോൺ–8593804080.

സംരംഭകത്വ പരിശീലനം

കൊല്ലം ∙ ഫിഷറീസ് ആൻഡ് അക്വാകൾചർ വിഷയത്തിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നടത്തുന്നു. എസ്‌സി വിഭാഗത്തിൽപെട്ട തൊഴിൽരഹിതരായ 50 വയസ്സിന് താഴെയുള്ള 25 യുവതി-യുവാക്കൾക്ക് സ്റ്റൈപ്പൻഡോടു കൂടി ഒക്ടോബർ 18 മുതൽ നവംബർ 4 വരെ കളമശ്ശേരി കീഡ് ക്യാംപസിലാണ് പരിശീലനം. www.kied.info വെബ്സൈറ്റ് മുഖേന ഒക്ടോബർ 10 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊല്ലം ∙ ജില്ലയിൽ എക്‌സൈസ് വകുപ്പിലെ വനിതാ സിവിൽ എക്‌സൈസ് ഓഫിസർ തസ്തികയിലേക്കുള്ള കായികക്ഷമത പരീക്ഷയ്ക്ക് യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

യോഗം നാളെ

കൊല്ലം ∙ ജില്ലാ വികസന സമിതിയോഗം നാളെ രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.