കൊട്ടാരക്കര∙ ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ‌. കൊട്ടാരക്കര ഡിപ്പോയിലെ കൊട്ടാരക്കര- ആനക്കോട്ടൂർ- പുത്തൂർ ഓർഡിനറി ബസിലെ ഡ്രൈവർ ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ വീട്ടിൽ എ.ജെ.തങ്കച്ചനാണ് കല്ലേറിൽ നിന്നു സംരക്ഷണം തേടി ഹെൽമറ്റ് ധരിച്ചത്. 3 വർഷം മുൻപ് ഹർത്താൽ ദിനത്തിലുണ്ടായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ഹർത്താൽ ദിനത്തിൽ ഹെൽമറ്റ് ധരിച്ചു ബസ് ഓടിച്ച് കെഎസ്ആർടിസി ഡ്രൈവർ‌. കൊട്ടാരക്കര ഡിപ്പോയിലെ കൊട്ടാരക്കര- ആനക്കോട്ടൂർ- പുത്തൂർ ഓർഡിനറി ബസിലെ ഡ്രൈവർ ആലപ്പുഴ മാരാരിക്കുളം അരശർകടവിൽ വീട്ടിൽ എ.ജെ.തങ്കച്ചനാണ് കല്ലേറിൽ നിന്നു സംരക്ഷണം തേടി ഹെൽമറ്റ് ധരിച്ചത്. 3 വർഷം മുൻപ് ഹർത്താൽ ദിനത്തിലുണ്ടായ ദുരനുഭവത്തെത്തുടർന്നായിരുന്നു ഇത്. അന്ന് ആലപ്പുഴയിൽ നടന്ന ഹർത്താലിൽ തങ്കച്ചൻ ഓടിച്ച ബസിനു നേരെ ആക്രമണമുണ്ടായി. ഹർത്താൽ അനുകൂലികൾ ബസ് തടഞ്ഞുനിർത്തി ബസിന്റെ വശങ്ങളിൽ ആഞ്ഞിടിച്ചു.

ഇന്നലെ രാവിലെ 6.40ന് പുത്തൂരിലേക്കു പോയ ബസ്  ഒൻപതരയോടെ തിരികെ വരുമ്പോൾ ചില അപായ സൂചനകൾ മണത്തു. കൊട്ടാരക്കര ചന്തമുക്കിൽ ഹർത്താൽ അനുകൂലികൾ സംഘടിച്ചതായും വാഹനങ്ങൾ തടയാൻ സാധ്യതയുണ്ടെന്നും വിവരം ലഭിച്ചു. ഇതേത്തുടർന്നു നെടുവത്തൂർ താമരശേരി ജംക്‌ഷൻ മുതൽ കൊട്ടാരക്കര ഡിപ്പോ വരെ ഹെൽമറ്റ് ധരിച്ചായിരുന്നു ഡ്രൈവിങ്. സുഹൃത്ത് കണ്ടക്ടർ പള്ളിക്കൽ സ്വദേശി സുധീറിന്റെ ഹെൽമറ്റാണ് ഉപയോഗിച്ചത്.എറണാകുളം പറവൂർ ഡിപ്പോയിലെ ഡ്രൈവർ ജി.എസ്. ടെൻസിയും ആലപ്പുഴ ഡിപ്പോയിലെ സുജീഷ് മോഹനും തൊടുപുഴ ഡിപ്പോയിലെ അബ്ദുൽ ലത്തീഫും ഇങ്ങനെ ഹെൽമറ്റ് ധരിച്ചു.