കൊല്ലം∙ കോർപറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ 17 ലക്ഷം രൂപ കൈമാറ്റം ചെയ്തതു സംബന്ധിച്ചു യൂണിറ്റ് അംഗങ്ങളിൽ ചിലർ മുഖ്യമന്ത്രി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജിലൻസ്, കോർപറേഷൻ അധികൃതർ എന്നിവർക്കു പരാതി നൽകും. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന്

കൊല്ലം∙ കോർപറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ 17 ലക്ഷം രൂപ കൈമാറ്റം ചെയ്തതു സംബന്ധിച്ചു യൂണിറ്റ് അംഗങ്ങളിൽ ചിലർ മുഖ്യമന്ത്രി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജിലൻസ്, കോർപറേഷൻ അധികൃതർ എന്നിവർക്കു പരാതി നൽകും. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കോർപറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ 17 ലക്ഷം രൂപ കൈമാറ്റം ചെയ്തതു സംബന്ധിച്ചു യൂണിറ്റ് അംഗങ്ങളിൽ ചിലർ മുഖ്യമന്ത്രി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജിലൻസ്, കോർപറേഷൻ അധികൃതർ എന്നിവർക്കു പരാതി നൽകും. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കോർപറേഷൻ ആലാട്ടുകാവ് ഡിവിഷനിലെ കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ 17 ലക്ഷം രൂപ കൈമാറ്റം ചെയ്തതു സംബന്ധിച്ചു യൂണിറ്റ് അംഗങ്ങളിൽ ചിലർ മുഖ്യമന്ത്രി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജിലൻസ്, കോർപറേഷൻ അധികൃതർ എന്നിവർക്കു പരാതി നൽകും. പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പണം പിൻവലിച്ചത് ഉൾപ്പെടെയുള്ള രേഖകൾ സഹിതം പരാതി നൽകിയിട്ടും നടപടിയോ അന്വേഷണമോ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇഡിക്ക് അടക്കം പരാതി നൽകുന്നത്.

വയോധികയായ അംഗത്തിന്റെ വീട്ടിലെത്തി പുതിയ സംരംഭം തുടങ്ങാനെന്നു തെറ്റിദ്ധരിപ്പിച്ചു ബുക്കിൽ ഒപ്പ് വയ്പിച്ചതായും ഇതിനിടെ പരാതിയുയർന്നു. പുതിയ സംരംഭം തുടങ്ങുമെന്നു യൂണിറ്റ് അംഗങ്ങളുടെ വാട്സാപ് ഗ്രൂപ്പി‍ൽ ശബ്ദസന്ദേശവും നൽകിയിട്ടുണ്ട്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മരുത്തടി ശാഖയിൽ നിന്ന് വായ്പ അനുവദിച്ചതായി പറഞ്ഞു ഫോട്ടോയും ആധാർ രേഖയും വാങ്ങിയിരുന്നതായി യൂണിറ്റ് അംഗങ്ങളിൽ ചിലർ ആരോപിക്കുന്നു. എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നു യൂണിറ്റ് അംഗം ആമിന മോഹനൻ ആരോപിച്ചു. അതേസമയം, വിവാദത്തിലായ കുടുംബശ്രീ യൂണിറ്റും കോർപറേഷൻ മേഖലയിലെ ഒരു വ്യവസായ യൂണിറ്റും തമ്മിൽ അടുത്ത ബന്ധമാണെന്നു ആരോപണം ഉയരുന്നു. 

ADVERTISEMENT

ഈ വ്യവസായ യൂണിറ്റിൽ നിന്നു ദേശീയ പതാകയും ഓണക്കിറ്റിലേക്ക് രണ്ടു ലക്ഷം പാക്കറ്റ് ചിപ്സും വാങ്ങി കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ നൽകാൻ ശ്രമം നടന്നിരുന്നതായി പറയുന്നു. ഓണക്കിറ്റിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ 2 ലക്ഷം പാക്കറ്റ് ചിപ്സ് നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിന് ആവശ്യമായ സംവിധാനം വിവാദമായ യൂണിറ്റിന് ഉണ്ടെന്ന അവകാശവാദവും ഉന്നയിച്ചിരുന്നു. ഇത്തരം സംരംഭങ്ങൾ വിവാദത്തിലായ കുടുംബശ്രീ യൂണിറ്റ് ഏറ്റെടുത്തിട്ടില്ല. കുടുംബശ്രീ യൂണിറ്റുമായി ബന്ധപ്പെട്ട ചിലരുടെ ബന്ധുക്കൾക്കു  ഈ സ്വകാര്യ വ്യവസായ യൂണിറ്റുമായി അടുപ്പമുണ്ടെന്നതിനുള്ള തെളിവുകളും പുറത്തുവിടാനൊരുങ്ങുകയാണു ഒരു വിഭാഗം.  

കുടുംബശ്രീയിൽ സമാനതകൾ ഇല്ലാത്ത തട്ടിപ്പ്: ബിജെപി

ADVERTISEMENT

കൊല്ലം ∙ കോർപറേഷൻ ഡിവിഷനുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകളിൽ വ്യാപകമായി സാമ്പത്തിക ക്രമക്കേടുകളും തിരിമറികളും കോർപറേഷൻ ഭരണാധികാരികളുടെ അറിവോടെയാണു നടക്കുന്നതെന്നു ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ. ഇത് അഴിമതിയുടെ ഗൗരവം വർധിപ്പിക്കുന്നു. സാധാരണ വീട്ടമ്മമാരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.

ഇത്തരം  സാമ്പത്തിക ഇടപെടലുകൾ കഴിഞ്ഞ കുറെ വർഷങ്ങളായി സിപിഎമ്മിന്റെ വിവിധ തലങ്ങളിലെ നേതാക്കളും സിപിഎം അനുകൂല ജീവനക്കാരുടെയും നേതൃത്വത്തിൽ നിർഭയം നടന്നുവരുകയാണ്.കുറ്റക്കാരായ മുഴുവൻപേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. കോർപറേഷനിൽ ഇതുവരെ നടന്ന സാമ്പത്തിക അഴിമതികളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കോർപറേഷൻ ഭരണസമിതിക്കെതിരെ സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും ഗോപകുമാർ പറഞ്ഞു.

ADVERTISEMENT

അക്കൗണ്ടിൽ വന്നതു ഭക്ഷണം നൽകിയ തുകയെന്ന്

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്തു നടന്ന ചടങ്ങിൽ 2000 പേർക്ക് 2 ദിവസം ഭക്ഷണം കൊടുത്ത ഇനത്തിൽ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓaഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) നൽകിയ തുകയും ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കു ഭക്ഷണം കൊടുത്തതിന്റെ തുകയും കോർപറേഷൻ വഴിയോരങ്ങളിൽ കഴിയുന്നവർക്കു കൊല്ലം ലോ കോളജിൽ പ്രവേശിപ്പിച്ച കോവിഡ് ബാധിതർക്കും ഭക്ഷണം നൽകിയതിന്റെ തുകയുമാണു കുടുംബശ്രീ യൂണിറ്റിന്റെ അക്കൌണ്ടിൽ വന്നതെന്നു കുടുംബശ്രീ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.

കുടുംബശ്രീ യൂണിറ്റിന് എടിഎം കാർഡ് നിലവിൽ ഇല്ല. കുടുംബശ്രീ യൂണിറ്റ് ആരംഭിച്ചത് 2019 ലാണ്. 2019–2021 വരെ കണക്കുകൾ ഓഡിറ്റിങിനു വിധേയമാക്കിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ ഒരു സംരംഭം തുടങ്ങുകയും അതിൽ നിന്നു കിട്ടുന്ന തുക ആദ്യസമയത്തു വ്യക്തിയുടെ അക്കൗണ്ടിലും അതിനുശേഷം കുടുംബശ്രീ അക്കൗണ്ട് വഴിയും മാറിയതു കുടുംബശ്രീ മിഷൻ നിർദേശപ്രകാരമാണ്. കഷ്ടപ്പെട്ടു വളർത്തിയ യൂണിറ്റഇനെ ബിജെപി ചീട്ടുകൊട്ടാരം പോലെ തകർക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ഏത് ഏജൻസി അന്വേഷിച്ചാലും വിരോധമില്ല.