പുനലൂർ ∙ കേരള പൊലീസിന്റെ കീഴിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ 2 ആൽക്കോ സ്കാൻ വാനിൽ ഒരെണ്ണം ഇന്നലെ പുനലൂരിൽ എത്തി മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടി. ഇന്നലെ തൊളിക്കോട് ഫയർ സ്റ്റേഷന് സമീപമാണ് യൂണിറ്റ് വാഹന പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച ഒട്ടേറെ പേർ പിടിയിലാവുകയും ചെയ്തു. മദ്യപിച്ചവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ കേരള പൊലീസിന്റെ കീഴിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ 2 ആൽക്കോ സ്കാൻ വാനിൽ ഒരെണ്ണം ഇന്നലെ പുനലൂരിൽ എത്തി മദ്യപിച്ച് വാഹനമോടിച്ചവരെ പിടികൂടി. ഇന്നലെ തൊളിക്കോട് ഫയർ സ്റ്റേഷന് സമീപമാണ് യൂണിറ്റ് വാഹന പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച ഒട്ടേറെ പേർ പിടിയിലാവുകയും ചെയ്തു. മദ്യപിച്ചവരെ ശാസ്ത്രീയമായി കണ്ടുപിടിക്കുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ വാനിൽ ക്രമീകരിച്ചിരിക്കുന്നത്. 

റൊട്ടേഷൻ വ്യവസ്ഥയിൽ ഓരോ പൊലീസ് സ്റ്റേഷനും നിശ്ചിത ദിവസങ്ങൾ മാത്രമാണ് ഒരു വർഷത്തിൽ ഈ വാഹനം ലഭിക്കുന്നത്. പരിശോധനയ്ക്ക് വിധേയമാകുന്ന ആൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഉടൻതന്നെ പരിശോധനാ ഫലത്തിന്റെ പ്രിന്റ്ഔട്ടും ലഭിക്കും. പൊലീസ് നടപടിയും പിഴയും കയ്യോടെ ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം വർധിക്കുകയും വാഹനാപകടങ്ങൾ പെരുകുകയും ചെയ്തതോടെയാണ് പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.