കൊട്ടിയം ∙ 81ാം വയസ്സിലും തോളിൽ തുണിസഞ്ചിയും തൂക്കി കോളജിലെത്താം. മൂന്നാം നില കയറി പരീക്ഷാഹാളിലെത്തി ബിരുദ പരീക്ഷയുമെഴുതാം. ഇതൊക്കെ സാധ്യമെന്നു തെളിയിക്കുകയാണു തട്ടാമല മണി മന്ദിരത്തിൽ ജി.രാമചന്ദ്രൻ(81). പ്രായത്തോടു മാറിനിൽക്കെന്നു പറഞ്ഞു മുന്നോട്ടു പോകുന്ന അദ്ദേഹം കൊട്ടിയം ഡോൺബോസ്കോ കോളജിൽ ബിരുദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിയം ∙ 81ാം വയസ്സിലും തോളിൽ തുണിസഞ്ചിയും തൂക്കി കോളജിലെത്താം. മൂന്നാം നില കയറി പരീക്ഷാഹാളിലെത്തി ബിരുദ പരീക്ഷയുമെഴുതാം. ഇതൊക്കെ സാധ്യമെന്നു തെളിയിക്കുകയാണു  തട്ടാമല മണി മന്ദിരത്തിൽ ജി.രാമചന്ദ്രൻ(81). പ്രായത്തോടു മാറിനിൽക്കെന്നു പറഞ്ഞു മുന്നോട്ടു  പോകുന്ന അദ്ദേഹം കൊട്ടിയം ഡോൺബോസ്കോ കോളജിൽ ബിരുദ പരീക്ഷ എഴുതാനാണ് ഇന്നലെ എത്തിയത്. ലിഫ്റ്റ്  ഉണ്ടായിട്ടും മൂന്നാം നിലയിലെ  ഹാളിലേക്കു  നടന്നുകയറിയ രാമചന്ദ്രനെ വിദ്യാർഥികൾ ഹർഷാരവത്തോടെയാണു വരവേറ്റത്. 

തട്ടാമലയിലുള്ള സഹകരണ സ്ഥാപനത്തിൽ നിന്ന് 58ാമത്തെ വയസ്സിൽ വിരമിച്ച ശേഷമാണ് ഉപരിപഠനമെന്ന സ്വപ്നത്തെ അദ്ദേഹം പിന്തുടർന്നത്. 2019 ൽ പ്ലസ്ടു പാസായി. പിന്നീടു കേരള സർവകലാശാലയിൽ വിദൂരവിദ്യാഭാസ  പദ്ധതിയിൽ സോഷ്യോളജി  ബിരുദ കോഴ്സിനു ചേർന്നു. നാലാം സെമസ്റ്റർ പരീക്ഷയ്ക്കാണ്  എത്തിയത്.  ഒ‍ാർമക്കുറവ് ഉണ്ടെങ്കിലും  മുൻപത്തെ സെമസ്റ്റർ പരീക്ഷകളിൽ വിജയിച്ചിരുന്നു. ആ ആത്മവിശ്വാസം ഒപ്പമുണ്ട്.

ADVERTISEMENT

മകൻ മനു ഫിഷറീസ് വകുപ്പ്  ഉദ്യോഗസ്ഥനും  മകൾ മായ ഗവ.  ഹയർസെക്കൻഡറി സ്കൂൾ  അധ്യാപികയുമാണ്. കോളജിൽ എത്തിയ രാമചന്ദ്രനെ പ്രിൻസിപ്പൽ ഡോ.വൈ.ജോയി, ഡയറക്ടർ ഫാ.ഡോ.ബോബിജോൺ, വൈസ് പ്രിൻസിപ്പൽ ഫാ.ബിന്നി മാനുവൽ എന്നിവർ ചേർന്നു സ്വീകരിച്ചു.