കൊട്ടാരക്കര∙ ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലം നൽകാനെന്ന പേരിൽ മണ്ണു മാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഡ ലക്ഷ്യത്തോടെയാണ് നടപടി. പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ കബളിപ്പിച്ച് മണ്ണ് പാസുകൾ നേടുകയാണ് ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലം നൽകാനെന്ന പേരിൽ മണ്ണു മാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിന്റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഡ ലക്ഷ്യത്തോടെയാണ് നടപടി.പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനെ കബളിപ്പിച്ച് മണ്ണ് പാസുകൾ നേടുകയാണ് ലക്ഷ്യം. കിഴക്കൻമേഖലയിൽ ഒട്ടേറെ ഉയർന്ന പ്രദേശങ്ങളും കുന്നുകളും മണ്ണ് മാഫിയ ഇതിനകം തുച്ഛമായ വിലയ്ക്ക് വാങ്ങിയതായാണ് വിവരം.

ലൈഫ് പദ്ധതി ഉപയോക്താക്കളുടെ പേരിലേക്ക് വസ്തു കൈമാറിയ ശേഷം മണ്ണ് നീക്കം ചെയ്യാൻ‌ അപേക്ഷ നൽകുന്നു. അഞ്ച് സെന്റിൽ താഴെ വസ്തുവിൽ നിന്നു വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങളില്ല. ഈ പഴുത് ഉപയോഗിച്ച് ഏക്കറുകളോളം വരുന്ന കുന്നുകൾ ഇടിച്ച് നിരത്തി മണ്ണ് കടത്തുന്നു. അടുത്തിടെ ഒട്ടേറെ കുടുംബങ്ങളാണ് ചതിയിൽപ്പെട്ടത്.

ADVERTISEMENT

അനിയന്ത്രിതമായ മണ്ണ് കടത്തിനിടെ‍ സമീപ പുരയിടങ്ങളും കയ്യേറി. സമീപ വീടുകളുടെ  അടിത്തറ തോണ്ടിയാണ് മണ്ണ് മാഫിയ മണ്ണെടുത്തത്. പിഴ അടയ്ക്കാനുള്ള ബിൽ എത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടുകാർ വിവരം അറിയുന്നത്. മൈലത്ത് കുന്നിൻ മുകളിൽ 60 അടിയോളം ഉയരത്തിലാണ് വീട് വയ്ക്കാൻ സർക്കാർ വക സ്ഥലം പട്ടികജാതി കുടുംബത്തിന് ലഭിച്ചത്. സമാനരീതിയിൽ മൈലം പഞ്ചായത്തിൽ ഒട്ടേറെ കേസുകളുണ്ട്. കൊട്ടാരക്കര നഗരസഭ, ഉമ്മന്നൂർ, മേലില പഞ്ചായത്തുകളിലും കുന്നുകൾ അപ്രത്യക്ഷമാകുന്നു. മണ്ണ് ലോറികൾ തലങ്ങും വിലങ്ങും പായുന്നു. രാത്രി മണ്ണിട്ട് നിലം നികത്തലും വ്യാപകമാണ്.