കൊല്ലം ∙ മരുത്തടി വട്ടക്കായലിൽ ഉപ്പുവെള്ളം കയറിയതിനാൽ നത്തോലി മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കട്ടക്കൽ കായലിലേക്കുള്ള ചീപ്പ് തുറന്നു കൊടുത്തതിനാലാണ് ഉപ്പുവെള്ളം കയറിയത്. കായലിൽ വെള്ളം കൂടുമ്പോൾ തുറന്നുവിടാൻ വേണ്ടിയാണ് ചീപ്പ് നിർമിച്ചത്. എന്നാൽ ആരെങ്കിലും ചീപ്പ് തുറന്ന് അടയ്ക്കാൻ വിട്ടുപോയതിനാലാകാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ മരുത്തടി വട്ടക്കായലിൽ ഉപ്പുവെള്ളം കയറിയതിനാൽ നത്തോലി മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കട്ടക്കൽ കായലിലേക്കുള്ള ചീപ്പ് തുറന്നു കൊടുത്തതിനാലാണ് ഉപ്പുവെള്ളം കയറിയത്. കായലിൽ വെള്ളം കൂടുമ്പോൾ തുറന്നുവിടാൻ വേണ്ടിയാണ് ചീപ്പ് നിർമിച്ചത്. എന്നാൽ ആരെങ്കിലും ചീപ്പ് തുറന്ന് അടയ്ക്കാൻ വിട്ടുപോയതിനാലാകാം ഉപ്പുവെള്ളം കയറിയതെന്നാണ് കരുതുന്നത്. കടലിൽ നിന്ന് വേലിയേറ്റം ഉണ്ടാകുമ്പോഴാണ് ഉപ്പുവെള്ളം കയറുന്നത്.

മാലിന്യവും മറ്റും നിറഞ്ഞ ഉപ്പുവെള്ളം കയറിയതോടെ പ്രതിരോധ ശേഷി കുറഞ്ഞ നത്തോലി മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുകയായിരുന്നു. കായലിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിന്റെ ഗതിയനുസരിച്ച് മീനുകൾ ഓരോ ഭാഗത്തായി രാവിലെ കൂട്ടത്തോടെ ചത്തു പൊങ്ങുകയായിരുന്നു. പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും പരന്നു. ഇന്നലെ മുഴുവൻ പരുന്തുകളും കൊക്കുകളും നീർനായയുമെല്ലാം ചത്തു പൊങ്ങിയ നത്തോലികളെ അകത്താക്കാൻ കൂട്ടംകൂടി.

ADVERTISEMENT

വർഷത്തിൽ ഒരു തവണ ഓക്സിജൻ പ്രശ്നം മൂലം മീനുകൾ ചത്തുപൊങ്ങാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപ്പുവെള്ളം കയറി ചാകുന്നത് അസാധാരണമാണ്. ഇങ്ങനെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഒട്ടേറെ മത്സ്യത്തൊഴിലാളികൾ വട്ടക്കായലിനെ ആശ്രയിച്ചാണ് കഴിയുന്നത്. നിയന്ത്രണമില്ലാതെ ചീപ്പ് തുറന്നു നൽകുന്നത് തടയാൻ വ്യവസ്ഥ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.